വനിതാ വിജയകുമാറിന്റെ മൂന്നാം വിവാഹത്തിനെതിരെ പുതിയ ഭർത്താവിന്റെ ആദ്യ ഭാര്യ രംഗത്ത്

ചന്ദ്രലേഖ എന്ന സിനിമയിൽ കൂടി അഭിനയ രംഗത്ത് എത്തിയ താരമാണ് വനിതാ വിജയകുമാർ. തമിഴ് നടൻ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മകളായ വനിതാ സിനിമയിൽ മാത്രമല്ല സീരിയൽ രംഗത്തും സജീവമാണ്. രണ്ട് വിവാഹം കഴിച്ച താരം ഇടക്ക് വെച്ച് ബന്ധം പിരിഞ്ഞത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു ഇപ്പോൾ ബോളിവുഡിലെ വിഷ്വൽ എഫക്ട് എഡിറ്ററായ പീറ്റർ പോളുമായുള്ള മൂന്നാം വിവാഹം കഴിഞ്ഞ ദിവസം നടന്നിരുന്നു.

വിവാഹത്തിന് തൊട്ടുപിന്നാലെ അടുത്ത വിവാദവും ഇവരെ തേടിയെത്തിയിരിക്കുകയാണ്. പീറ്റർ പോളിന്റെ മുൻ ഭാര്യയുമായാണ് ഇവർക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്. താനുമായി നിയമപരമായി വിവാഹ മോചനം നേടാതെയാണ് പീറ്റർ വനിതയെ വിവാഹ കഴിച്ചിരിക്കുന്നതെന്നാണ് വടപ്പള്ളി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്.

ഏഴു വർഷമായി ആദ്യ ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന പീറ്ററിന് രണ്ട് മക്കളുണ്ട്. ഒരുപാട് നാളത്തെ പ്രണയത്തിന് ശേഷമാണു വനിതയെ പീറ്റർ വിവാഹം കഴിക്കുന്നത്. ഹിറ്റ്ലർ ബ്രദർസ് എന്ന മലയാള ചിത്രത്തിൽ അഭിനയിച്ച വനിതാ 2000 ൽ ആദ്യ വിവഹം കഴിച്ചെങ്കിലും അത് 2007 ൽ വേർപിരിഞ്ഞിരുന്നു. പിന്നീട് ആനന്ദ് ജയ് എന്ന ബിസിനസ്ക്കാരനെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധവും പിരിഞ്ഞിരുന്നു. ആദ്യത്തെ രണ്ട് ബന്ധങ്ങളിൽ താരത്തിന് 3 കുട്ടികൾ ഉണ്ട്.