വനിതാ സുഹൃത്തുക്കളോട് അപമര്യാദയായി പെരുമാറിയതുമായി ബന്ധപ്പെട്ട് യുവാവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു

കൊല്ലം : വനിതാ സുഹൃത്തുക്കളോട് അപമര്യാദയായി പെരുമാറിയതുമായി ബന്ധപ്പെട്ട് യുവാവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി സ്വദേശി അമ്പാടിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് സംഘം അറസ്റ്റിലായത്. അറസ്റ്റിലായവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറയുന്നു.

അതേസമയം സൈനികനായി ജയ്പൂരിൽ ജോലി ചെയ്യുന്ന കരുനാഗപ്പള്ളി സ്വദേശി സന്ദീപ് ആണ് തന്റെ വനിതാ സുഹൃത്തുക്കളോട് മോശമായി പെരുമാറിയ അമ്പാടിയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയത്. ഒരു ലക്ഷം രൂപയ്ക്കാണ് സന്ദീപിൻറെ ക്വട്ടേഷൻ സംഘം ഏറ്റെടുത്തത്. തുടർന്ന് കഴിഞ്ഞ 23 ന് വൈകുന്നേരം അമ്പാടിയെ വീട്ടിൽ നിന്നും വലിച്ചിറക്കി വെട്ടുകയായിരുന്നു. അമ്മയ്ക്കും സഹോദരിക്കും മുന്നിലിട്ടാണ് സംഘം അമ്പാടിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്.

  വിഴിഞ്ഞം സംഘർഷം ; കേന്ദ്രസേന വരുന്നത് ഭരണകൂട പരാജയത്തിന്റെ തെളിവെന്ന് ഫാദർ യൂജിൻ പെരേര

ആരാണ് ആക്രമിച്ചതെന്ന് മനസിലാകാതെ അമ്പാടി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ച പോലീസ് അമ്പാടിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇതിനിടയിലാണ് കുറച്ച് ദിവസം മുൻപ് പെൺകുട്ടികളുമായി വഴക്കിട്ട കാര്യം അമ്പാടി പോലീസിനോട് പറഞ്ഞത്. തുടർന്ന് പോലീസ് പെൺകുട്ടികളെ കണ്ടെത്തുകയും ചോദ്യം ചെയ്യുകയുമായിരുന്നു. പെൺകുട്ടികളുടെ മൊബൈലിൽ നിന്നും അമ്പാടിയെ ക്വട്ടേഷൻ സംഘം ആക്രമിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ക്വട്ടേഷൻ നൽകിയ കാര്യങ്ങൾ പുറത്തറിയുന്നത്. സന്ദീപ് ആണ് പെൺകുട്ടികൾക്ക് ദൃശ്യങ്ങൾ അയച്ച് കൊടുത്തത്.

പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ക്വട്ടേഷൻ സംഘത്തെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ക്വട്ടേഷൻ നൽകിയത് സന്ദീപ് ആണെന്ന് വ്യക്തമായി.

Latest news
POPPULAR NEWS