Friday, March 1, 2024
-Advertisements-
KERALA NEWSവന്നു കേറിയ പെണ്ണിനെ ആജീവനാന്തം കൂടെ നിർത്തണം എന്ന് ആഗ്രഹിക്കുന്നവർ , അവളെ കയ്യിലെടുക്കും .....

വന്നു കേറിയ പെണ്ണിനെ ആജീവനാന്തം കൂടെ നിർത്തണം എന്ന് ആഗ്രഹിക്കുന്നവർ , അവളെ കയ്യിലെടുക്കും .. സ്നേഹിക്കും, കരുതൽ കൊടുക്കും, അവളിലെ കുറവുകൾ കണ്ടെത്തി കൂട്ടത്തോടെ പരിഹസിക്കുന്നവർ ഓർക്കണം. അവൾ നിങ്ങൾക്കിടയിൽ ഒറ്റയ്ക്കാണ്; കല മോഹന്റെ കുറിപ്പ്:-

chanakya news
-Advertisements-

ജീവിതത്തിൽ നാം ഓരോരുത്തർക്കും ഒരുപാട് അനുഭവങ്ങൾ ഉണ്ട്. കുടുംബ ജീവിതമെന്ന് പറയുന്നത് ഒരുപാട് ഉത്തരവാദിത്തം നിറഞ്ഞ ഒന്നുകൂടിയാണ്. ജീവിതത്തിൽ ഉണ്ടാകാറുള്ള പല പ്രശ്നങ്ങളും ചൂണ്ടികാട്ടി സൈക്കോളജിസ്റ്റ് കല മോഹൻ നിരവധി കുറിപ്പുകൾ ഫേസ്ബുക്കിൽ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ പങ്കുവെച്ച ഒരു കുടുംബ പശ്ചാത്തലത്തിലുള്ള കുറിപ്പ് വായിക്കാം…

എന്റെ അമ്മയുടെ കുടുംബത്തിലെ പാരമ്പര്യം കാക്കുമോ ? അതോ എന്റെ അനുഭവങ്ങളും ഞാൻ കാണുന്ന സിനിമയും സ്വാധീനിച്ചു, ഒരു റാഗിങ് മനോഭാവം കാണിക്കുമോ ? ഞാനൊരു. അമ്മായിഅമ്മ ആയാൽ എന്ന് ഓർക്കുമ്പോൾ ചിന്തിക്കും എന്തായാലും ഈശ്വരൻ ഒരു മോനെ തന്നില്ല.. പിറക്കാതെ പോയ ആ മകൻ ആണ് എന്നും നോവുന്ന നഷ്‌ടവും

മോള് പുതിയ സ്കൂളിൽ ,ബോര്ഡിങ്ങിൽ പോകും മുൻപ്, ഞാൻ അവളോട് പറഞ്ഞിരുന്നു, സീനിയർ കുട്ടികളോട് ബഹുമാനത്തിൽ ഒക്കെ നിൽക്കണം. ചിലപ്പോൾ പെട്ടന്നു അവർ കൂട്ടാകണം എന്നില്ല, അതൊരു പരാതി ആയി ഒന്നും പറയരുത് എന്നൊക്കെ, അവൾ വീട്ടിൽ വന്നപ്പോൾ വിശേഷങ്ങൾ പറയുക ആയിരുന്നു.
പൊരുത്തപ്പെടാൻ ഇത്ര പെട്ടന്നു പറ്റിയതിനു കാരണം ഞങ്ങളുടെ സീനിയർ ചേച്ചിമാരും ചേട്ടന്മാരും ആണ്.
എന്ത് പ്രശ്നം വന്നാലും അവർ ഓടി വരും… ആ caring പറഞ്ഞാൽ അമ്മയ്ക്ക് എത്ര മനസ്സിലാകും എന്നറിയില്ല..
പുതിയ സ്ഥലവുമായി ഞാൻ ഇത്രയും അടുക്കാനുള്ള പ്രധാന കാരണം അവർ തന്ന സപ്പോർട്ട് ആണ്. വാ തോരാതെ അവൾ, സ്കൂളിലെ, ബോര്ഡിങ് ഇലെ വിശേഷങ്ങൾ പറഞ്ഞു കൊണ്ടേ ഇരുന്നു.. മനസ്സ് വര്ഷങ്ങള്ക്കു മുൻപു, എന്റെ പത്ത് വയസ്സുളള സമയം ഓർമ്മയിൽ എത്തി.. അമ്മയുൾപ്പടെ പത്ത് പേരാണ്.. ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ, മൂത്ത മാമൻ മരിച്ചു..എഞ്ചിനീയർ ആയിരുന്ന മൂത്ത മാമൻ, കുടുംബത്തെ
എല്ലാവരുടെയും പ്രിയപ്പെട്ട ഒരാൾ ആണ് എന്നറിയാം.. മരിച്ചു, അതിൽ സങ്കടം എനിക്കും ഉണ്ട്..
മാമന് മൂന്ന് കുട്ടികൾ ഉണ്ട് .എല്ലാവരും കോളേജിൽ പഠിക്കുന്നു. മാമിക്ക് നാൽപ്പതു വയസ്സ് ആയിട്ടില്ല ..
തറവാടിന് ചേർന്നാണ് വീട് വെച്ചിരിക്കുന്നതും.. മരണം സങ്കടം ഉണ്ടാക്കുന്നത് ആണെങ്കിലും ,എല്ലാവരും ഒത്തു കൂടിയതിന്റെ ഓളത്തിൽ ഞങ്ങൾ കുട്ടികൾ കറങ്ങി നടക്കുന്നു.

കിണറ്റിൻ കരയിൽ നിന്നും കയ്യും കാലും കഴുകി അടുക്കള വാതിൽ വഴി അകത്തേയ്ക്കു കടക്കാൻ വന്ന ഞാൻ, മാമിയും മാമിയുടെ അമ്മയും ഒക്കെ സംസാരിച്ചു നിൽക്കുന്നത് കണ്ടു പെട്ടന്ന് നിന്നു.. വലിയവർത്തമാനം ഒളിച്ചു കേൾക്കുക ഒരു രസം ആണല്ലോ. ഭിത്തിയിൽ ചാരി നിന്നു മാമി പറയുന്നു ,
ഇവിടത്തെ അച്ഛനും അമ്മയും എന്നെ ഇന്നേ വരെ മോളെ എന്നേ വിളിച്ചിട്ടുള്ള്.. വിളിക്കുക മാത്രമല്ല, അവരങ്ങനെയെ കണ്ടിട്ടുള്ളു.. എല്ലാവരും എന്നെ അത്രേം സ്നേഹിക്കുന്നുണ്ട്.. ഇവിടെ വിട്ടു ഞാൻ ഇങ്ങോട്ടും ഇല്ല. മാമിയെ അവരുടെ വീട്ടിലേയ്ക്കു കൊണ്ട് പോകാൻ വിളിക്കുക ആണ്, അവിടത്തെ അമ്മൂമ്മ..
പിന്നെ എന്റെ ഓർമ്മ പടിഞ്ഞാറേ മുറിയിൽ രണ്ടാമത്തെ അമ്മായിയും, വലിയ മാമിയും കെട്ടിപിടിച്ചു കരയുന്നതാണ്. സഹോദരന്മാരുടെ ഭാര്യമാർ.. എന്റെ ‘അമ്മ ഉള്പടെ ഉള്ള നാല് പെണ്ണുങ്ങൾ, അവർക്കു കൊടുക്കുന്ന , അഞ്ചു നാത്തൂന്മാർക്കു കൊടുക്കുന്ന സ്നേഹവും ബഹുമാനവും, പെണ്മക്കളെ കാൾ, അപ്പൂപ്പനും അമ്മുമ്മയും അവരുടെ മരുമക്കളെ സ്നേഹിക്കുന്നത് ഒക്കെ അന്ന് എനിക്ക് അതിശയം ആയിരുന്നില്ല ..
അതാണ് വേണ്ടത് എന്നായിരുന്നു വിശ്വാസവും..

വലിയമാമിയുടെ കൊച്ചു മകൾ , വിവാഹിത ആണ് .വര്ഷങ്ങൾ എത്ര കഴിഞ്ഞു. ഇന്നും, മാമൻ ഉണ്ടെങ്കിൽ , എന്താണ് മാമിക്ക് , സ്ഥാനം കൊടുത്തിരിക്കുക അതേ, ബഹുമാനം കൊടുക്കുന്നത് കാണുമ്പോൾ,
അതേ കരുതൽ പ്രകടിപ്പിക്കുന്നത് കാണുമ്പോൾ , ഇപ്പോഴത്തെ എന്റെ ജീവിതത്തിൽ നിൽക്കുമ്പോൾ, അത്ഭുതം ആണ് പതിനാറു വയസ്സിൽ ഒന്നും അറിയാതെ മാമി കല്യാണം കഴിച്ചു വന്നപ്പോൾ മുതൽ ഉള്ള സ്നേഹം എന്ന് പറഞ്ഞു ‘അമ്മ കഥകൾ പറയും രണ്ടാമത്തെ നാത്തൂൻ ആയ , ഡോക്ടർ ആയ ഗിരിജ ആന്റി ആയിരുന്നു ,പ്രായം ആയതിനു ശേഷം, വിവാഹ സ്വപ്‌നങ്ങൾ വന്ന നിമിഷം മുതൽ എന്റെ റോൾ മോഡൽ ..
കാരണം, അപ്പൂപ്പന്റെ ശ്വാസം ആയിരുന്നു ഗിരിജ ആന്റി.. നാത്തൂന്മാരുടെ മക്കളായ ഞാൻ ഉള്പടെ ഉളള ഓരോ കുട്ടികൾക്കും ആശയവിനിമയം ഏറ്റവും എളുപ്പം ഉള്ള ആള് ..

നെറുകയിൽ മുത്തമിടാൻ , കൊഞ്ചിക്കാന് ഒക്കെ അമ്മയ്ക്ക് മടിയായിരുന്നു ..അത് കൊണ്ട് തന്നെ ,
തറവാട്ടിൽ ചെല്ലുമ്പോൾ , ഗിരിജ ആന്റിയുടെ കൊഞ്ചിക്കൽ വളരെ വിലപ്പെട്ടതായിരുന്നു .. അമ്മയുടെ അച്ഛൻ വളരെ കർശനസ്വഭാവക്കാരൻ ആയിരുന്നു പെണ്മക്കളോടു.. അതേ വ്യക്തി എങ്ങനെ മരുമക്കളോടു ഇത്രയും സ്വാതന്ത്ര്യത്തോടെ സ്നേഹിച്ചു എന്ന് ഞാൻ അമ്മയോട് ചോദിക്കാറുണ്ട്. അമ്മയ്ക്ക് അതിൽ തെറ്റും കുറ്റവും ഇല്ല കാരണം, അമ്മയും സ്വന്തം സഹോദരിമാരെ ക്കാൾ സ്നേഹിക്കുന്നത് നാത്തൂൻ കൂട്ടരെ ആണ്.. അവരോടു അകൽച്ച വന്നാൽ ‘അമ്മ തകരും.. ശ്വാസം കിട്ടാതെ പിടയും. അവരെക്കാൾ വലിയ ലോകം അമ്മയ്ക്ക് ഇല്ല ..
എന്നേക്കാൾ എന്റെ നാത്തൂൻ അമ്മയുടെ ഹൃദയത്തിൽ എങ്ങനെ സ്ഥാനം പിടിച്ചു എന്നതിന് എനിക്ക് വഴികൾ തേടേണ്ട ..!! ഞാൻ ഇപ്പോഴും ഓർക്കും , അനിയന്റെ കല്യാണം കഴിഞ്ഞു വൈകുന്നേരം ആയി ..
പുതിയ പെണ്ണിന്റെ സൗന്ദര്യം വർണ്ണിച്ചിട്ടും തീരാതെ പെണ്ണുങ്ങൾ , പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. അമ്മ അതിലെ നടന്നു പോകുമ്പോൾ അതൊന്നു കേട്ട് നിന്നു എല്ലാരും അതിശയത്തോടെ ഇല്ല , എന്ന്.”ഹം ..അതാണ് , ഇവളൊക്കെ ഇരിക്കുന്നത് കണ്ടിട്ടില്ലേ ,ഒടിഞ്ഞു മടങ്ങി.. ഡാൻസ് പഠിച്ചതിന്റെ ഒക്കെ ഒരു ഗുണം ..!! പറഞ്ഞിട്ട് ‘അമ്മ നടന്നു. .കൊച്ചിനെയും എടുത്ത് വയറും ചാടി നിൽക്കുന്ന ഞാൻ പെട്ടന്നു , ശ്വാസം അകത്തോട്ടു പിടിച്ചു . വന്നിട്ട് പോകുമ്പോൾ എന്റെ അമ്മയ്ക്കും അച്ഛനും കെട്ടിപിടിച്ചു ഉമ്മ കൊടുക്കുന്നത് കാണാം ..

ഓർമ്മ ആയതിനു ശേഷം ഞാൻ ചെയ്തിട്ടില്ല ..ഇപ്പൊ ‘അമ്മ ബലം പിടിച്ചു തരുമ്പോൾ , എനിക്ക് വല്ലാത്ത വാശി വരും ഞാൻ നെറ്റി കുനിക്കും.വന്നു കേറിയ കാലം മുതൽ നാത്തൂൻ അവർക്കു അങ്ങോട്ട് കൊടുത്ത ഉമ്മയും ഇങ്ങോട്ടു വാങ്ങിയ ഉമ്മയും, ജനനം മുതൽ , ഈ നിമിഷം വരെ , ഈ അലമ്പ് പെണ്ണ് അവർക്കു കൊടുത്തിട്ടില്ല ഞാൻ ഓർക്കും. .ദൈവം എനിക്കൊരു മോനെ തന്നിരുന്നു എങ്കിൽ, ഞാൻ എങ്ങനെ ഒരു അമ്മായിഅമ്മ ആയേനെ കൗൺസിലർ ആയ എന്റെ ഇമേജ് നോക്കും , പോരെടുക്കാതെ നോക്കും .ഉറപ്പു ..!! എന്നാലും മനസ്സിൽ അടങ്ങാത്ത ആഗ്രഹം വന്നാലോ … എന്റെ അമ്മയുടെ കുടുംബത്തിലെ പാരമ്പര്യം കാക്കുമോ ? അതോ എന്റെ അനുഭവങ്ങളും ഞാൻ കാണുന്ന സിനിമയും സ്വാധീനിച്ചു , ഒരു റാഗിങ് മനോഭാവം കാണിക്കുമോ ? പണ്ട് കണ്ട ഒരു സിനിമയിൽ ഒരു കഥാപാത്രം ഉണ്ട് ..നാട്ടുകാരുടെ മുന്നിൽ പേര് കളയാൻ വയ്യ ..എന്നാൽ മരുമകളെ ദ്രോഹിക്കാതെയും വയ്യ ..വകയിലെ ബന്ധു ആയ സഹോദരനെയും ഭാര്യയെയും കൂട്ട് പിടിക്കുന്നു .പല വഴിയിൽ മകന്റെ കുടുംബം കലക്കുന്നു..മരുമകളെ ഇറക്കി വിട്ടിട്ടു , അവരെ ആ വീട്ടിൽ താമസിപ്പിക്കുന്നു ..മകന്റെ കാശു തിന്നു മുടിച്ചു ,ബന്ധുവും ഭാര്യയും അവിടെ സുഖിച്ചു ജീവിതം തുടരുന്നു..
എന്താ ഇവിടെ ഇങ്ങനെ കഴിയുന്നത് എന്ന് അയൽവാസികൾ ചോദിക്കുമ്പോൾ അമ്മായി അമ്മ പറയുന്നു,
അവനു സുഖമില്ല ..

അതിന്റെ ചികിത്സയ്ക്ക് ആണ് ..അത് കൊണ്ടാണ് അമ്മാവനും അമ്മായിയും അനന്തരവന്റെ വീട്ടിൽ .
എന്ത് അസുഖം ? കഥയ്ക്ക് പിന്നിലെ കഥ ഒന്നേ ഉള്ളു.. അന്തരവന്റെ കാശ് മുടിക്കുക, സ്വന്തം സന്താനത്തിനു കൊടുക്കുക.. ഒരു മകനെ ഉള്ളു അനന്തരവന്.. അവനെ പോലും അച്ഛനിൽ നിന്നും അകറ്റുന്നു..
അവസാനം, പെട്ടാണ് ഒരു ദിവസം അമ്മായി മരിക്കുന്നു… കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന പോലെ അവരുടെ മകളുടെ ജീവിതം താറുമാറാകുന്നു. നോക്കാൻ ആളില്ലാതെ നരകിച്ചു അമ്മാവനും മരിക്കുന്നു ..
സിനിമ കഥ ഇവിടെ തീർന്നു, എഴുതി എഴുതി എവിടെയോ എത്തി സീനിയർ സ്നേഹത്തെ കുറിച്ച് പറഞ്ഞപ്പോൾ കുടുംബ ബന്ധങ്ങളെ കുറിച്ച് ഓർത്തു .. അതിൽ നടക്കുന്ന റാഗിങ് സമ്പ്രദായത്തെ കുറിച്ചും..
വന്നു കേറിയ പെണ്ണിനെ ആജീവനാന്തം കൂടെ നിർത്തണം എന്ന് ആഗ്രഹിക്കുന്നവർ , അവളെ കയ്യിലെടുക്കും ..
സ്നേഹിക്കും , കരുതൽ കൊടുക്കും.. അവളിലെ കുറവുകൾ കണ്ടെത്തി കൂട്ടത്തോടെ പരിഹസിക്കുന്നവർ ഓർക്കണം.. അവൾ നിങ്ങൾക്കിടയിൽ ഒറ്റയ്ക്കാണ്.. നമ്മുടെ കൂട്ടായ്മയിൽ അവളെയും കൂട്ടു.., അവളെ പൊരുത്തപെടുത്തു.. അതാണല്ലോ തറവാടിത്തം .! പാവം ഭാര്തതാക്കന്മാർക്കു ഇതിൽ റോൾ ഇല്ല.. ഇതൊക്കെ പെണ്ണുങ്ങളുടെ കളിയല്ലേ!..

-Advertisements-