സംസ്ഥാനത്ത് കൊറോണ വൈറസ് ഭീതി പടർത്തുന്ന സാഹചര്യത്തില്‍ വയലില്‍ കിടന്നുറങ്ങുന്ന ഫ്രഞ്ച് പൗരനെക്കണ്ട് നാട്ടുകാര്‍ പരിഭ്രാന്തരായി. ഇന്നലെ രാവിലെയാണ് ഫ്രഞ്ച് പൗരനായ ഇവാൻ നെ മന്ദത്തുകാവിനടുത്ത് വയലില്‍ കിടന്നുറങ്ങുന്ന നിലയില്‍ കണ്ടത്. സൈക്കിളില്‍ നാട് ചുറ്റാനിറങ്ങിയ ഇവാന്‍ ജാക്വറാണ് വിശ്രമിക്കാനായി വയലിൽ കിടന്നുറങ്ങുകയും നാട്ടുകാരെ ഭീതിയിലാഴ്ത്തുകയും ചെയ്തത്.
വയലിൽ ആരോ മരിച്ച് കിടക്കുകയാണെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്. എന്നാല്‍ അയാൾ എഴുന്നേറ്റതോടെ വിദേശി ആണെന്ന് വ്യക്തമായി പിന്നെ കൊറോണ ഉണ്ടോ എന്നായി നാട്ടുകാരുടെ സംശയം. പിന്നീട് പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വിദഗ്ദ്ദ പരിശോധനയില്‍ കൊറോണ ലക്ഷണങ്ങളൊന്നും ഇല്ലെന്ന് വ്യക്തമായെങ്കിലും ഇപ്പോഴും ഇയാൾ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുകയാണ്. ഈ വർഷം ആദ്യമാണ് ഇയാള്‍ ഇന്ത്യയിലെത്തുന്നത് സൈക്കിളിൽ ലോകം ചുറ്റുന്ന ഇയാൾ തമിഴ്‌നാട് വഴിയാണ് പാലക്കാടെത്തിയത്.