Monday, December 4, 2023
-Advertisements-
KERALA NEWSവരനെ ആവിശ്യമുണ്ട് നിരാശപ്പെടുത്തിയെന്ന് ആരാധിക ; ആരാധികയ്ക്ക് മറുപടിയുമായി സുരേഷ്‌ഗോപി

വരനെ ആവിശ്യമുണ്ട് നിരാശപ്പെടുത്തിയെന്ന് ആരാധിക ; ആരാധികയ്ക്ക് മറുപടിയുമായി സുരേഷ്‌ഗോപി

chanakya news
-Advertisements-

നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപി ശോഭന ഉൾപ്പടെ ഉള്ളവരെ അണിയിച്ചൊരുക്കി സത്യൻ അന്തികാടിന്റെ മകൻ അനൂപ് അന്തിക്കാട് സംവിധാനം ചെയ്ത പടമാണ് ദുൽഖർ നായക വേഷത്തിൽ എത്തുന്ന വരനെ ആവിശ്യമുണ്ട് എന്ന ചിത്രം. തിയേറ്ററിൽ വൻ ഹിറ്റായ ചിത്രം സുരേഷ് ഗോപിയുടെ ശ്രദ്ധേയ കഥാപാത്രം തിരിച്ചു വരവായും ആരാധകർ കാണുന്നു.

-Advertisements-

എന്നാൽ വരനെ ആവിശ്യം ഉണ്ടെന്ന സിനിമ ഇഷ്ടമായില്ല എന്ന് തുറന്ന് പറഞ്ഞ ആരാധികക്ക് മറുപടി കൊടുത്തിരിക്കുവാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ കടുത്ത ആരാധികയായ തനിക്ക് പോലീസ് വേഷത്തിൽ ഉള്ള സുരേഷ് ഗോപിയുടെ ആക്ഷനും മറ്റുമാണ് ഇഷ്ടമെന്നും, വരനെ ആവിശ്യം ഉണ്ടെന്ന സിനിമ നിരാശയപ്പെടുത്തിയെന്നും യുവതി പറയുന്നു.

എന്നാൽ ഇതിന് മറുപടിയായി അദ്ദേഹം പറഞ്ഞത് അഭിനേതാവ് എന്ന രീതിയിൽ ഫാൻസിന് വേണ്ടി മാത്രമല്ല ബാക്കി പ്രക്ഷകരുടെ ഇഷ്ടം കൂടി ശ്രദ്ധിക്കേണ്ടത് ഉണ്ടെന്നും, വരനെ ആവിശ്യം ഉണ്ടെന്ന സിനിമ പ്രേക്ഷകർക്ക് ഇഷ്ടമായി എന്നാൽ ഇഷ്ടപെടാത്തവരും ഉണ്ടാകും അവരുടെ അഭിപ്രായത്തെ മാനിക്കുന്നു എന്നും അദ്ദേഹം മറുപടി നൽകി. രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന മാസ്സ് എന്റർടൈൻമെന്റ് ചിത്രമായ കാവൽ ആണ് ഇനി സുരേഷ്‌ഗോപിയുടെ വരാനിരിക്കുന്ന ചിത്രം.

-Advertisements-