വരാപ്പുഴ പീഡനക്കേസിലെ പ്രതിയെ കൊന്ന് കിണറ്റിൽ തള്ളിയ നിലയിൽ കണ്ടെത്തി

മുംബൈ : വരാപ്പുഴ പീഡനക്കേസിലെ പ്രതിയെ കൊന്ന് കിണറ്റിൽ തള്ളിയ നിലയിൽ കണ്ടെത്തി. പയ്യന്നൂർ സ്വദേശി വിനോദ് കുമാറിന്റെ മൃദദേഹമാണ് മഹാരാഷ്ട റായ്ഗഡിയിലുള്ള കാശിദ് ഗ്രാമത്തിലെ കിണറ്റിൽ നിന്നും കണ്ടെത്തിയത്. വരാപ്പുഴ പീഡന കേസിൽ പ്രതിയായ വിനോദ് കുമാർ ഒളിവിൽ കഴിയവെയാണ് കൊല്ലപ്പെട്ടത്.

റായ്ഗഡിയിലുള്ള റിസോർട്ടിലെ മസാജ് പാർലറിൽ ജോലി ചെയ്തുവരികയായിരുന്നു വിനോദ് കുമാർ. റിസോർട്ടിന് സമീപത്തുള്ള ആദിവാസി കോളനിയിൽ താമസിക്കുന്നവർക്കൊപ്പമിരുന്ന് മദ്യപിക്കുന്നതിനിടയിലുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. വിനോദ് കുമാറിനെ അടിച്ച് കൊന്ന ശേഷം മൃതദേഹത്തിൽ കല്ല് കെട്ടി കിണറ്റിൽ താഴ്ത്തുകയായിരുന്നു.

ഫെബ്രുവരി എട്ടാം തീയതിയാണ് വിനോദ് കുമാർ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് കിണറ്റിൽ നിന്നും അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിനോദ് കുമാറാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്. വിനോദ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത യുവാവടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

  തൃശൂരിൽ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കുഴിച്ച് മൂടിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ

വരാപ്പുഴ പീഡനകേസുൾപ്പടെ കേരളത്തിൽ 32 ഓളം കേസുകൾ വിനോദ് കുമാറിനെതിരെയുള്ളതായി പോലീസ് പറയുന്നു. വാരാപ്പുഴയിലെ ഒരു കേസിൽ വിനോദ് കുമാർ കുറ്റവിമുക്തനായതായും പോലീസ് പറഞ്ഞു. ബന്ധുക്കളുടെ സമ്മതത്തോടെ വിനോദ് കുമാറിന്റെ മൃദദേഹം റായ്‌ഗഡിൽ സംസ്കരിച്ചു.

Latest news
POPPULAR NEWS