വരുന്ന നാല് ദിവസം കേരളത്തിൽ ശക്തമായ മഴയുണ്ടാകും: ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത, ജാഗ്രത പാലിക്കാൻ നിർദേശം

തിരുവനന്തപുരം: വരുന്ന നാല് ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനെ തുടർന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കൂടാതെ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള സ്ഥലങ്ങളിലും നദിക്കരയിൽ താമസിക്കുന്നവരും പ്രത്യേകം ജാഗ്രത പുലർത്തണമെന്നും അറിയിച്ചിട്ടുണ്ട്.

Also Read  ലോകകപ്പ് ഫുട്‌ബോൾ കട്ട് ഔട്ട് ഉയർത്തുന്നതിനിടയിൽ ഷോക്കേറ്റ് യുവാവ് മരിച്ചു

കാറ്റിലും മഴയിലും മരങ്ങൾ ഒടിഞ്ഞു വീണു പോസ്റ്റുകളും മറ്റും തകരാനുള്ള സാധ്യത ഉള്ളതിനാൽ കൂടുതൽ ശ്രദ്ധിയ്ക്കണമെന്നും മുന്നറിയിപ്പുണ്ട്. കടലാക്രമണ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തണം. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴയുണ്ടാകുമെന്നും പ്രവചിച്ചിട്ടുണ്ട്.