വലിച്ച് കുടിക്കണം ; ബാലതാരം പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ അശ്‌ളീലം, സൈബർ ആക്രമണം

ബാലതാരമായി സിനിമയിലെത്തി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അനിഖ. മലയാളത്തിലും അന്യഭാഷാ ചിത്രങ്ങളിലും ഇതിനോടകം തന്നെ താരം അഭിനയിച്ചു കഴിഞ്ഞു. കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെയാണ് അനിഖ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അഞ്ച് സുന്ദരികൾ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും അനിഖയ്ക്ക് ലഭിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട് വാഴയില ഉടുത്ത് നിൽക്കുന്ന ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. നിരവധി തവണ സൈബർ ആക്രമണങ്ങളും താരം നേരിട്ടിരുന്നു കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെയും ഇത്തരത്തിലുള്ള അശ്ലീല കമന്റുകളാണ് ആദ്യമെത്തിയത്. ഫേക്ക് അകൗണ്ടുകളിൽ നിന്നാണ് ഇത്തരത്തിലുള്ള അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്യുന്നത്.