വലിയ താര നിരയോടെ അലി അക്ബറിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു ; പൂജ ചടങ്ങുകൾ ഫെബ്രുവരി രണ്ടിന്

മമ ധർമ്മയുടെ ബാനറിൽ അലി അക്ബർ സംവിധാനം ചെയ്യുന്ന 1921 പുഴമുതൽ പുഴവരെ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ പ്രഖ്യാപിച്ചു, അടുത്ത മാസം രണ്ടിനാണ് ചടങ്ങ് നടക്കുകയെന്ന് അലി അക്ബർ ഫേസ്‌ബുക്ക് പോലിസ്റ്റിലൂടെ അറിയിച്ചു. സ്വാമി ചിദാനന്ദപുരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ആത്മ മിത്രമേ,
നാം സ്വപ്നം കണ്ട ഉദ്യമം സാക്ഷാത്കാരത്തിലേക്ക് അടുക്കുകയാണ്.1921പുഴമുതൽ പുഴവരെയുടെ പൂജ, സ്വിച്ച് ഓൺ,ഗാന സമർപ്പണം എന്നിവ ഫെബ്രുവരി രണ്ടാം തീയ്യതി പൂജനീയ സ്വാമി ചിദാനന്ദപുരിയുടെ കാർമ്മികത്വത്തിൽ നടക്കുകയാണ്. നിലവിലുള്ള പരിതസ്‌ഥിതിയിൽ വിപുലമായ രീതിയിൽ നടത്താൻ കഴിയില്ല എന്നറിയാമല്ലോ.

  ഇത് എന്തിനുള്ള പുറപ്പാടാ ; ബിക്കിനി ധരിച്ച് സ്വിമിംഗ് പൂളിൽ തീവണ്ടിയിലെ നായിക

ആയതിനാൽ താങ്കളുടെ സാന്നിധ്യം ആഗ്രഹിച്ചിരുന്നുവെങ്കിലും സാധ്യമാവാത്തതിനാൽ ഈ ഉദ്യമത്തിൽ ഇതുവരെ എനിക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി പറയുന്നതോടൊപ്പം, പൂജാവേളയിലും തുടർന്നും മനസ്സും പ്രാർത്ഥനയും സഹായവും മമധർമ്മയോടൊപ്പം ഉണ്ടാവണമെന്നും അഭ്യർത്ഥിക്കുന്നു.
നിങ്ങൾ എന്നിലേൽപ്പിച്ച വിശ്വാസം പരിപൂർണ്ണതയിലേക്കെത്താൻ എന്നോടൊപ്പം ഒരു വലിയ നിര താരങ്ങളും, സാങ്കേതിക പ്രവർത്തകരും തന്നെയുണ്ട്… നമുക്ക് ഇനിയും ഒരുപാട് ദൂരം മുൻപോട്ട് പോവേണ്ടതുണ്ട് കൂടെയുണ്ടാവണം.
സസ്നേഹം
അലി അക്ബർ.

Latest news
POPPULAR NEWS