വഴി തർക്കം പരിഹരിക്കാനെത്തിയ കൗൺസിലർ മുണ്ട് പൊക്കി കാണിച്ചതായി പരാതി

തൃശൂർ : സ്വകാര്യ വ്യക്തികൾ തമ്മിലുള്ള വഴിത്തർക്കം ഒത്തുതീർപ്പാക്കാനെത്തിയ മുസ്ലിം ലീഗ് കൗൺസിലർ മുണ്ട് പൊക്കി കാണിച്ചതായി പരാതി. സ്ത്രീകളും കുട്ടികളും നോക്കി നിൽക്കെയാണ് തൃശൂർ ചാവക്കാട് നഗരസഭയിലെ 19 ആം വാർഡ് കൗൺസിലർ ഫൈസൽ കാനാം പുള്ളി മുണ്ട് പൊക്കി കാണിച്ചത്.

വാഴിത്തർക്കവുമായി ബന്ധപ്പെട്ട് നടന്ന വഴക്ക് പരിഹരിക്കാനെത്തിയതായിരുന്നു കൗൺസിലർ. സ്വകര്യ വ്യക്തികൾ തമ്മിൽ വാക്കേറ്റം നടക്കുന്നതിനിടയിലാണ് കൗൺസിലർ തന്റെ ഉടുമുണ്ട് പൊക്കി കാണിച്ചത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.

  ജനുവരി ആദ്യം സ്‌കൂളുകൾ തുറക്കണം ; ഈ മാസം 17 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും

ബഹളം കേട്ട് ഓടിക്കൂടിയ സ്ത്രീകളും കുട്ടികളും നോക്കി നിൽക്കെയാണ് കൗൺസിലർ ഉടുതുണി പൊക്കി കാണിച്ചത്. സംഭവത്തിൽ നാട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

Latest news
POPPULAR NEWS