വസ്തു ബ്രോക്കർ, ലോറി ഉടമ, ബിസിനസുകാരൻ തുടങ്ങിയ പേരിൽ കഴിച്ചത് നാല് വിവാഹം: അഞ്ചാം വിവാഹത്തിന് നാലാം ഭാര്യ കൊടുത്ത പണിയിൽ ഒടുവിൽ വീരൻ അകത്ത്

നിരവധി തവണ വിവാഹം കഴിച്ച തട്ടിപ്പുകാരൻ അഞ്ചാം തവണ വിവാഹം കഴിക്കാൻ തുടങ്ങിയപ്പോൾ ഒടുവിൽ പിടിയിലായി. കൊല്ലം മുഖത്തല ഉമയനല്ലൂർ സ്വദേശിയായ ഖാലിദ് കുട്ടിയാണ് പിടിയിലായത്. ലോറി ഡ്രൈവറായ ഇയാൾ അഞ്ചാം തവണ കല്യാണം കഴിക്കാൻ ശ്രമിച്ചപ്പോൾ നാലാം ഭാര്യയുടെ സഹായത്തോടെ പോലീസ് ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു. കരിയിലകുളങ്ങര താമസിച്ചിരുന്ന യുവതിയുമായി ഇയാളുടെ വിവാഹം കഴിഞ്ഞ ബുധനാഴ്ച നിശ്ചയിച്ചിരുന്നു. തുടർന്ന് ഇതറിഞ്ഞ ഇയാളുടെ നാലാമത്തെ ഭാര്യ തൃശ്ശൂർ ചാവക്കാട് വടക്കേക്കാട് സ്വദേശിനിയായ യുവതി പോലീസിനെയും കൂട്ടി സ്ഥലത്ത് എത്തുകയായിരുന്നു.

കൊല്ലത്ത് ലോറി ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാൾ ലോറിയുടെ ഉടമസ്ഥനാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് അഞ്ചാമത് ഒരാളെ വിവാഹം കഴിക്കാൻ ഒരുങ്ങിയത്. ഇത്തരത്തിൽ പലരീതിയിലുള്ള തട്ടിപ്പുകളുമായാണ് ഇയാൾ ഓരോ സ്ത്രീകളെയും വിവാഹം ചെയ്തത്. ബിസിനസ്സുകാരനായും ലോറി മുതലാളിയായും വസ്തുവിന് ബ്രോക്കറാണെന്നും തുടങ്ങിയ പല പല വേഷങ്ങൾ കെട്ടികൊണ്ടാണ് ഇദ്ദേഹം പെണ്ണുങ്ങളെ വലയിലാക്കിയത്. ഇതിനുമുമ്പ് നാലുതവണ വിവാഹം കഴിച്ച സംഭവത്തിൽ ഇദ്ദേഹത്തിനെതിരെ പോലീസിൽ കേസുണ്ട്. ഓൺലൈൻ വിവാഹ സൈറ്റുകൾ വഴി നിർധന കുടുംബത്തിലെ സ്ത്രീകളെ വലയിലാക്കുകയും അവരെ തട്ടിപ്പിനിരയാക്കുകയും ചെയ്യുന്ന സംഭവമാണ് ഇദ്ദേഹം നടത്തിവരുന്നത്.

  മാനന്തവാടിയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

നിലവിൽ നാലാമത്തെ ഭാര്യയെ അയാൾ ഒന്നര വർഷം മുമ്പാണ് വിവാഹം കഴിച്ചത്. മൂന്നു മാസത്തിനു ശേഷം ഇവരുടെ കയ്യിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങളും 70,000 രൂപയും തട്ടിയെടുത്തു മുങ്ങുകയായിരുന്നു ഇദ്ദേഹം. തട്ടിപ്പിനെ തുടർന്ന് യുവതി വടക്കേക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഈ സംഭവത്തെ തുടർന്ന് നാലാം ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ഇത്തരത്തിൽ പെരിന്തൽമണ്ണ ചാവക്കാട് കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ നിന്നും പലരെയും വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയിരുന്നു. ആദ്യവിവാഹം നിയമപരമായ ഒഴിഞ്ഞുവെന്നു പറഞ്ഞുകൊണ്ടാണ് ഇയാൾ പലരിൽ നിന്നും തട്ടിപ്പ് നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

Latest news
POPPULAR NEWS