വസ്ത്രങ്ങൾ അഴിച്ച് മാറിടങ്ങൾ കാണിക്കു, അശ്ലീല സന്ദേശം അയച്ച യുവാവിന് മറുപടിയുമായി അർച്ചന കവി

മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് അർച്ചന കവി. ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തെത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചു. സിനിമയിൽ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിലേക്ക് വന്ന അശ്ലീല സന്ദേശം പുറത്ത് വിട്ടിരിക്കുകയാണ് താരം. സന്ദേശം അയച്ചയാളുടെ അകൗണ്ട് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കാനും താരം പറയുന്നുണ്ട്. വസ്ത്രം അഴിച്ച് മാറിടം കാണിക്കു എന്നാണ് യുവാവ് അർച്ചനയ്ക്ക് അയച്ച സന്ദേശത്തിൽ പറയുന്നത്. ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജ് അയച്ച ഇയാൾ പിന്നീട് വസ്ത്രങ്ങൾ അഴിച്ച് മാറിടങ്ങൾ കാണിക്കാനാണ് ആവശ്യപ്പെട്ടത്.

  അവരെ കണ്ട് ആവേശപ്പെട്ടാൽ മാത്രം പോരാ എന്റെ വീട്, എന്റെ ആരോഗ്യം, എന്റെ സ്വത്ത്‌ എന്ന ചിന്തയിൽ മാറ്റം വരുത്തണം ; സിത്താര

അതേസമയം അർച്ചന പങ്കുവെച്ച പോസ്റ്റിനെതിരെയും ചിലർ രംഗത്തെത്തി. ശ്രദ്ധ നേടാൻ വേണ്ടിയും മാധ്യമങ്ങളിൽ വാർത്ത വരാൻ വേണ്ടിയുമാണ് താരങ്ങൾ ഇത്തരത്തിലുള്ള മെസേജുകൾ തെരഞ്ഞു പിടിച്ച് പോസ്റ്റ് ചെയ്യുന്നതെന്നാണ് വിമർശനം ഉയരുന്നത്. അർച്ചന ധരിക്കുന്ന ഗ്ലാമർ വേഷങ്ങളാണ് ഇത്തരം ചോദ്യങ്ങൾക്ക് കാരണമാക്കുന്നതെന്ന് മറ്റുചിലർ പറയുന്നു.

2016 ൽ വിവാഹിതയായ അർച്ചന കവി വിവാഹബന്ധം വേർപെടുത്തിയിരുന്നു. മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ട് നിന്നിരുന്നു. വിവാഹ മോചനത്തിന് ശേഷം സിനിമയിലേക്ക് തിരിച്ച് വരുമെന്നുള്ള വാർത്തകൾ പുറത്ത് വന്നിരുന്നെങ്കിലും സിനിമയിൽ താരം ഇതുവരെ സജീവമായിട്ടില്ല.

Latest news
POPPULAR NEWS