Advertisements

വാചകമടിക്കുള്ള ഓസ്കർ അവാർഡ് നൽകുകയാണെങ്കിൽ അത് പിണറായി സർക്കാരിന് നൽകണമെന്ന് രമേശ്‌ ചെന്നിത്തല

കേരളത്തിൽ പ്രളയം ഉണ്ടായ ശേഷം പ്രളയ പദ്ധതി വെറും പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിയെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ഇത്തരത്തിൽ വാചകമടിക്കുന്നവർക്കുള്ള ഓസ്കർ അവാർഡ് കൊടുക്കുന്നുണ്ടെങ്കിൽ അത് പിണറായി സർക്കാരിന് വേണം നൽകാനെന്നും അദ്ദേഹം പറഞ്ഞു.

Advertisements

2018 ൽ?മഹാപ്രളയം ഉണ്ടായിട്ട് റീബിൾഡ് കേരള പദ്ധതിയ്ക്ക് സമഗ്ര രൂപരേഖ ഇതുവരെ ആയിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കൂടാതെ കഴിഞ്ഞ വർഷവും മഹാ പ്രളയം ഉണ്ടായിട്ടും സർക്കാരിന്റെ ഭാഗത്തു നിന്നു എല്ലാം നഷ്ടപ്പെട്ടവർക്കുള്ള പുനർ നിർമ്മാണ പ്രവർത്തനങ്ങളിൽ സർക്കാരിന് ഇച്ഛാശക്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരത്തിൽ ഇച്ഛാശക്തിയില്ലാത്ത സർക്കാർ നാട് ഭരിച്ചാൽ നാട്ടിൽ എന്ത് സംഭവിക്കുമെന്ന് ഉള്ളതിന്റെ നേർക്കാഴ്ചയാണ് നാം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ പ്രളയ ബാധിതർക്കായി നൽകിയ മുഴുവൻ തുകയും ഇതുവരെ വിനിയോഗിച്ചിട്ടില്ലന്നുള്ളതും വേറൊരു സത്യമാണ്.

Advertisements

- Advertisement -
Latest news
POPPULAR NEWS