വാടക തർക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ യുവതികളടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു

തൃശൂർ : വാടക നൽകിയില്ലെന്ന് ആരോപിച്ച് നടന്ന തർക്കത്തിനിടെ ഉത്രാടദിനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോമ്പാറ സ്വദേശികളായ ഷാജു, ഭാര്യ രഞ്ജിനി,പൊറുത്തിശ്ശേരി സ്വദേശികളായ ലോറൻസ്, ഭാര്യ സിന്ധു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വട്ടപ്പറമ്പ് സ്വദേശി ശശിധരനും കുടുംബവും വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. വാടക നൽകിയില്ലെന്ന് ആരോപിച്ച് കേസിലെ പ്രതികളായ വീട്ടുടമയും സംഘവും താമസിക്കാനായി വാടക വീട്ടിലേക്ക് അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു. അക്രമണത്തിനിടയിൽ ശശിധരനും മക്കളായ സൂരജിനും,സ്വരൂപിനും മർദ്ദനമേറ്റിരുന്നു. കമ്പിവടി കൊണ്ട് തലയ്ക്ക് അടിയേറ്റ സൂരജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ സ്വരൂപ് ആശുപത്രിൽ ചികിത്സയിലാണ്.

  സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന സ്പേസ് പാർക്കിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധന

Latest news
POPPULAR NEWS