വാട്സപ്പ് ഗ്രൂപ്പ് തുടങ്ങിയതിന് പിന്നാലെ കൂടെ പഠിച്ച യുവാവുമായി അടുപ്പത്തിലായി, വീഡിയോ കാളിലൂടെ പ്രണയം പൂത്തുലഞ്ഞു ; മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ അറസ്റ്റിൽ

കായംകുളം : അഞ്ച് വയസ് പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശിനി രമ്യ (28) കാമുകൻ വികാസ് (28) എന്നിവരാണ് അറസ്റ്റിലായത്. പത്ത് ദിവസം മുൻപാണ് രമ്യ കാമുകനൊപ്പം ഒളിച്ചോടിയത്.

ആഴ്ചകൾക്ക് മുൻപ് സ്‌കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ വാട്സപ്പ് ഗ്രൂപ്പ് ആരംഭിച്ചിരുന്നു. വാട്സപ്പ് ഗ്രൂപ്പ് വഴി രമ്യ വികാസുമായുള്ള പരിചയം പുതുക്കുകയും പ്രണയത്തിലാകുകയുമായിരുന്നു. ഗ്രൂപ്പ് വഴിയുള്ള സന്ദേശങ്ങൾക്ക് പുറമെ ഇരുവരും രഹസ്യമായി വാട്സപ്പ് സന്ദേശങ്ങൾ അയച്ചിരുന്നു കൂടാതെ നിരന്തരം വീഡിയോ കാളിലൂടെയും ഇരുവരും സംസാരിച്ചിരുന്നു.

  പെൺകുട്ടികൾക്ക് സ്ഥിരമായി അ-ശ്ലീല സന്ദേശം അയച്ച മജ്‌നാസ് പോലീസ് പിടിയിൽ

ഭാര്യയെ കാണാതായതിനെ തുടർന്ന് ഭർത്താവിന്റെ കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇരുവരെയും വാടക വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ച് വയസുള്ള കുട്ടിയെ ഉപേക്ഷിച്ചതിന് രമ്യക്കെതിരെ പോലീസ് കേസെടുത്തു. ഇരുവരെയും റിമാൻഡ് ചെയ്തിരിക്കുകയാണ്.

Latest news
POPPULAR NEWS