വാട്സപ്പ് ബ്ലോക്ക് നീക്കണമെന്ന് യുവാവിന്റെ ഭീഷണി ; ഭർതൃമതിയായ യുവതിയെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം : ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്തത് യുവാവിന്റെ ഭീഷണിയെതുടർണെന്ന പരാതിയുമായി യുവതിയുടെ കുടുംബം രംഗത്ത്. ആലങ്കോട് സ്വദേശിയായ റഷീദിന്റെ ഭാര്യ ഷഫീലയെ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. മങ്കട സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസം വീട്ടിലെത്തി വാട്സപ്പ് ബ്ലോക്ക് മാറ്റണമെന്ന് ആവിശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി യുവതിയുടെ ബന്ധുക്കൾ പറയുന്നു.

മങ്കട സ്വദേശിയായ യുവാവ് വീട്ടിലെത്തി തന്നെ ഭീഷണിപ്പെടുത്തിയതായി യുവതി സഹോദരനെ അറിയിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച രാത്രി യുവതി സഹോദരന് അയച്ച മെസേജിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് കുറ്റിപ്പുറത്ത് താമസിക്കുന്ന സഹോദരൻ വീട്ടിലെത്തിയപ്പോഴേക്കും ഷഫീലയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷഫീലയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകി.

  സ്വാമിയുടെ അനുഗ്രഹം തേടി ആര്യ ; പാർട്ടിയുടെ കീഴ് വഴക്കങ്ങൾ തെറ്റിക്കുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം

അതേസമയം വാട്സപ്പ് ബ്ലോക്ക് മാറ്റണമെന്ന് ആവിശ്യപ്പെട്ട് മങ്കട സ്വദേശിയായ യുവാവ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ കാര്യം ഷഫീല ഇളയ സഹോദരനോടും പറഞ്ഞിരുന്നു. നിരന്തരം മെസേജ് അയച്ച് ശല്ല്യം ചെയ്തിരുന്ന യുവാവിനെ ബ്ലോക്ക് ചെയ്യുകയായിരുന്നെന്നാണ് ഷഫീല സഹോദരനോട് പറഞ്ഞത്. യുവാവ് വീട്ടിലെത്തി ഷഫീലയുമായി വഴക്കുണ്ടാക്കുന്നത് കണ്ടതായി അയൽവാസികൾ പറയുന്നു.

Latest news
POPPULAR NEWS