വാട്സാപ്പിലൂടെ പെൺകുട്ടിയുടെ നഗ്നദൃശ്യം കൈക്കലാക്കി കൂട്ടുകാർക്ക് നൽകി ; വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പേർ പത്തനംതിട്ടയിൽ പിടിയിൽ

പത്തനംതിട്ട : വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി നഗ്ന ദൃശ്യങ്ങൾ കൈക്കലാക്കി വാട്സാപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൊടുമൺ സ്വദേശി രാഹുൽ (18), കൂടാതെ പ്രായപൂർത്തിയാകാത്ത ഒരു വിദ്യാർത്ഥിയും അറസ്റ്റിലായി. വിവസ്ത്രയായി നിൽക്കുന്ന ദൃശ്യങ്ങൾ അയച്ച് തന്നില്ലെങ്കിൽ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പ്രതികൾ നഗ്ന ദൃശ്യങ്ങൾ കൈക്കലാക്കിയത്.

വാട്സാപ്പ് ഗ്രൂപിലൂടെയാണ് പ്രതികൾ പെൺകുട്ടികളുമായി അടുപ്പത്തിലായത്. സൗഹൃദം സ്ഥാപിച്ചതിന് ശേഷം പെൺകുട്ടിയുടെ നിരവധി ചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നഗ്ന ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. ഭീഷണിയിൽ ഭയന്ന പെൺകുട്ടി നഗ്ന ദൃശ്യങ്ങൾ വാട്സാപ്പ് മുഖാന്തിരം പ്രതികൾക്ക് അയച്ച് കൊടുക്കുകയും ചെയ്തു.

  ലോക്ക് ഡൗൺ ; പൊതിച്ചോർ വിതരണവുമായി യുവമോർച്ച

പ്രതികൾ ദൃശ്യങ്ങൾ തങ്ങളുടെ കൂട്ടുകാർക്കും മറ്റും അയച്ചു കൊടുത്തതോടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. ഇത് ശ്രദ്ധയിൽപെട്ട പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ പ്രതികളിൽ ഒരാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപാകെ ഹാജരാക്കി തുടർ നടപടികൾ സ്വീകരിച്ചു.

Latest news
POPPULAR NEWS