വാട്സാപ്പിലൂടെ വനിതാ പോലീസിന്റെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

മുംബൈ : വാട്സാപ്പിലൂടെ വനിതാ പോലീസിന്റെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ബന്ധുക്കൾ അടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പ് നിർമ്മിച്ചാണ് വനിതാ പോലീസായ ഭാര്യയുടെ നഗ്നചിത്രങ്ങൾ ഇയാൾ പ്രചരിപ്പിച്ചത്. ഭാര്യയുടെ പരാതിയിലാണ് പോലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്.

2017 ലാണ് പൂണെ സ്വദേശിയായ യുവാവുമായി വനിതാ പോലീസായ യുവതിയുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം സർവീസിൽ കയറിയ യുവതി മുംബൈയിലാണ് താമസം. പൂണെയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ഭർത്താവ് പൂണെയിൽ തന്നെ തുടരുകയായിരുന്നു. മുംബൈയിൽ ആയിരുന്നപ്പോൾ ഭർത്താവിന്റെ ആവശ്യപ്രകാരം നഗ്നചിത്രങ്ങൾ വാട്സാപ്പ് വഴി അയച്ച് നൽകിയിരുന്നു. ആദ്യമൊക്കെ യുവതി ചിത്രങ്ങൾ നൽകാൻ തയാറായില്ല പിന്നെ നിരന്തരം ഇതിനെ ചൊല്ലി വഴക്ക് തുടങ്ങിയതോടെയാണ് യുവതി ഭർത്താവിന് നഗ്നചിത്രങ്ങൾ അയച്ച് നൽകിയത്.

  സ്‌പൈസി ബീഫ് ബിരിയാണിയില്ലാതെ ഹോസ്പിറ്റൽ നിർദേശങ്ങൾ പാലിക്കില്ലെന്ന് തബ്ലീഗ് ജമാഅത്തെ പ്രവർത്തകർ

ഇതിനിടയിൽ മുംബൈയിൽ നിന്നും യുവതി ഇടയ്ക്ക് പൂണെയിൽ വന്ന് പോകുകയും ചെയ്തിരുന്നു. എന്നാൽ കുറച്ച് ആഴ്ചകൾക്ക് മുൻപ് കുഞ്ഞിനെ ഭർത്താവിന്റെ അടുത്ത് നിന്നും യുവതി പൂണെയിലേക്ക് കൊണ്ട് പോയിരുന്നു. കുഞ്ഞിനെ കൊണ്ട് പോയതിനെതുടർന്ന് ഭർത്താവ് യുവതിയുമായി വഴക്കിടുകയും യുവതിയുടെ നഗ്നചിത്രങ്ങൾ കുടുംബങ്ങൾ അടക്കമുള്ളവരുടെ ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു.

വാട്സാപ്പിൽ തന്റെ നഗ്നചിത്രങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ട യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. ചിത്രങ്ങൾക്ക് പുറമെ യുവതി ആൺ സുഹൃത്തുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻഷോട്ടുകളും ഭർത്താവ് വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചിരുന്നു.

Latest news
POPPULAR NEWS