തിരുവനന്തപുരം: വാട്സാപ്പിലൂടെ പരിചയത്തിലാക്കുന്ന പെൺകുട്ടികളെ വശത്താക്കി പീഡനത്തിനിരയാകുന്ന സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം പൂന്തുറ ജസീന മൻസിൽ മുഹമ്മദ് സുഹൈൽ ഖാൻ (19) ചെറുവക്കൽ ഉത്രാടം വീട്ടിൽ വിഷ്ണു (26) എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവർ പരിചയത്തിലൂടെ വലയിലാക്കുന്ന പെൺകുട്ടികളെ ശ്രീകാര്യത്തുള്ള വിഷ്ണുവിന്റെ വീട്ടിലെത്തിച്ചാണ് പീ-ഡിപ്പിച്ചിരുന്നത്.
ഇത്തരത്തിൽ വലയിലാക്കുന്ന പെൺകുട്ടികളുടെ സ്വർണാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുകയും ശേഷം ആഡംബര ബൈക്കുകളിൽ കറങ്ങി നടക്കുകയുമാണ് ഈ സംഘത്തിലെ പ്രധാന വിനോദം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾക്കായി അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ സുഹൈൽ ഖാനെതിരെ മറ്റു രണ്ടു പോസ്കോ കേസുകളും നിലനിൽപ്പുണ്ടെന്ന് പോലീസ് അറിയിച്ചു.-