ഇന്ത്യയുടെ ബാങ്കിംഗ് രീതി ഓരോ ദിവസം കഴിയുംതോറും ഓൺലൈൻ ബാങ്കിങ്ങായി മാറി കൊണ്ട് ഇരിക്കുകയാണ്. നിലവിൽ ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ ഓൺലൈൻ മണി ട്രാൻസ്ഫർ അപ്പുകൾക്ക് വെല്ലുവിളിയായി കടന്ന് വരുകയാണ് വാട്സ്ആപ്പ് വഴിയുള്ള ബാങ്കിങ് രീതി. ഇ വർഷം ജൂൺ മുതൽ ഇന്ത്യയിൽ വാട്സ്ആപ്പ് പേ സംവിധാനം ഒരുക്കും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കേന്ദ്ര സർക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന ബാങ്കിംഗ് രീതിയാകും വാട്സ്ആപ്പിന്റെത്. മറ്റ് ബാങ്കിംഗ് അപ്പുകൾക്ക് വെല്ലുവിളിയാകുന്ന വാട്സ്ആപ്പ് ഏറ്റവും വലിയ ബാങ്കിംഗ് പേയ്‌മെന്റ് അപ്ലിക്കേഷനിൽ ഒന്നായി മാറുമെന്നാണ് വിദഗ്‌ദ്ധർ ചൂണ്ടി കാണിക്കുന്നത്. ട്രെയിൻ ടിക്കറ്റ്, മൂവി, വിമാന ടിക്കറ്റ് വരെ ബുക്ക് ചെയ്യാവുന്ന രീതിയിലാണ് വാട്സ്ആപ്പ് പേയ്‌മെന്റ് രീതി ഇന്ത്യയിൽ ഇറക്കാൻ പോകുന്നത്.