വാതിലടപ്പിച്ച് വസ്ത്രം അഴിപ്പിക്കും, ലൈംഗീക ചേഷ്ടകൾ കാണിക്കാൻ നിർബന്ധിക്കും ; ഓൺലൈൻ ട്യൂഷന്റെ മറവിൽ പതിനൊന്നുകാരിയുടെ നഗ്നദൃശ്യം പകർത്തിയ കോട്ടയം സ്വദേശി അറസ്റ്റിൽ

കോട്ടയം : വിദേശത്തിരുന്ന് പതിനൊന്ന് വയസുകാരിയോട് വീഡിയോ കോളിൽ ലൈംഗീക ശേഷ്ഠകൾ ചെയ്യിപ്പിച്ച് വീഡിയോ റെക്കോർഡ് ചെയ്യുകയും തുടർന്ന് ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വാദേശി ഷിജുവിനെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

മലേഷ്യയിൽ ജോലി ചെയ്തിരുന്ന ഷിജു യാദൃശ്ചികമായി വിളിച്ച നമ്പർ മാറി പെൺകുട്ടിയുടെ മുത്തശ്ശിയുടെ ഫോണിൽ എത്തുകയായിരുന്നു. വിദേശത്തുള്ള ബന്ധുവാണെന്ന് കരുതി മുത്തശ്ശി ഷിജുവുമായി സംസാരിക്കുകയും വിവരങ്ങളൊക്കെ പങ്കുവെക്കുകയും ചെയ്തു. എന്നാൽ തുടർന്നങ്ങോട്ട് നിരവധി തവണ മുത്തശ്ശിയെ നിരന്തരം വിളിച്ച് ഷിജു അടുപ്പം സ്ഥാപിക്കുകയും ചെയ്തു.

പതിനൊന്ന് വയസുള്ള പെൺകുട്ടിക്ക് ഓൺലൈനിലൂടെ ട്യൂഷൻ എടുക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയുടെ മൊബൈൽ നമ്പർ വാങ്ങുകയും. ട്യൂഷന്റെ പേരിൽ കുട്ടിയുമായി അടുത്ത ഇയാൾ ഓൺലൈൻ ക്ലാസ് എന്ന പേരിൽ കുട്ടിയെ മുറിക്കുള്ളിൽ കയറ്റി വാതിലടപ്പിച്ച ശേഷം നിർബന്ധിച്ച് വസ്ത്രങ്ങൾ അഴിപ്പിക്കുകയും ലൈംഗീക ചേഷ്ടകൾ ചെയ്യിപ്പിക്കുകയുമായിരുന്നു.

  വിഴിഞ്ഞം സംഘർഷം ; കേന്ദ്രസേന വരുന്നത് ഭരണകൂട പരാജയത്തിന്റെ തെളിവെന്ന് ഫാദർ യൂജിൻ പെരേര

ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത ഇയാൾ വിദേശത്തുള്ള പെൺകുട്ടിയുടെ മാതാപിതാക്കളെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മാതാപിതാക്കൾ സംഭവം പോലീസിൽ അറിയിക്കുകയും പോലീസ് സൈബർസെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷൻ ട്രേസ് ചെയ്ത് മലേഷ്യയിലാണെന്ന് കണ്ടെത്തുകയായിരുന്നു.

മലേഷ്യയിലുള്ള പ്രതിയുടെ പാസ്പോർട്ട് വിവരങ്ങളും മറ്റും ശേഖരിച്ച പോലീസ് സൈബര്സെല്ല് മുഖാന്തരം ആറേഴു മാസത്തോളം ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഇയാൾ നാട്ടിലേക്ക് വരുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് ചെന്നൈ പോലീസിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Latest news
POPPULAR NEWS