വാനമ്പാടി തീർന്നാലും ഞങ്ങൾ ഒന്നിച്ചുണ്ടാകും നിങ്ങളുടെ അനുഗ്രഹവും സ്നേഹവും വേണം ; ഉമ നായർ

വൻ റേറ്റിംങ്ങോട് കൂടി മുന്നോട്ട് മുന്നോട്ട് പോകുന്ന പോകുന്ന പരമ്പരയാണ് ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്യുന്ന വാനമ്പാടി. മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുന്ന സീരിയൽ ഒരാഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. വാനമ്പാടിയിലെ ജോഡികളായ ചന്ദ്രേട്ടനും നിർമലയ്കും ഒരുപാട് ആരാധകരുമുണ്ട്.

എന്നാൽ പരമ്പര അവസാനിച്ചാലും തങ്ങൾ എവിടെയും പോകില്ലെന്നും വാനമ്പാടിയ്ക്ക് ശേഷവും ഒരുമിച്ച് എത്തുമെന്നാണ് ഉമ നായർ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കൂടി അറിയിച്ചിരിക്കുന്നത്. ഇതെന്തിനാ ഈ കൈ കൂപ്പല്‍ എന്നാണല്ലേ, ഒരു പുതിയ വിശേഷം ഉണ്ട്. അതിന് പ്രിയപ്പെട്ടവര്‍ ഇന്ന് ഇതുവരെ നല്‍കിയ അനുഗ്രഹവും സ്നേഹവും ഇനിയും വേണം. ചന്ദ്രനും നിര്‍മലയും ഇനി മഹാദേവനും ഗൗരിയുമായി സൂര്യ ടീവി ഒരുക്കുന്ന ഇന്ദുലേഖയിലൂടെ ഞങ്ങളും അനുജന്‍മാരും ഇനി നിങ്ങളുടെ സ്നേഹത്തിനായി കാത്തിരിക്കുന്നുവെന്നായിരുന്നു ഉമ നായർ കുറിച്ചത്.

Also Read  സിനിമയെ ഏറെ ഇഷ്ടമാണ്, പക്ഷേ ക്യമാറയുടെ മുമ്പിൽ നിൽക്കുവാൻ നാണമാണ്: മമ്മൂട്ടിയുടെ മകൾ സുറുമി

കുറിപ്പിനോട് ഒപ്പം തന്നെ ഇരുവരുടെയും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. അധികം വൈകാതെ തന്നെ സൂര്യ ടീവി സംപ്രേഷണം ചെയ്യുന്ന ഇന്ദുലേഖയിൽ വരുമെന്നും ഉമ ഒരു ആരാധകന് മറുപടി നൽകി. ഉമ നായർക്ക് ആശംസകൾ അറിയിക്കുന്നതിന് ഒപ്പം തന്നെ ചിലർ വാനമ്പാടിയുടെ ക്ലൈമാക്സ് ഹാപ്പി എൻഡിങ്ങണോ അല്ലയോ എന്നും ആരാധകരോട് ചോദിക്കുന്നുണ്ട്, ഇ ചോദ്യത്തിനോട് ഉമ നായർ പ്രതികരിച്ചിട്ടില്ല.