വാനമ്പാടി സീരിയൽ പെട്ടെന്ന് നിർത്തിയത് താരങ്ങളുടെ തമ്മിലടി ; വെളിപ്പെടുത്തി സുചിത്ര

ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്യുന്ന വാനമ്പാടി എന്ന പരമ്പര ഇരുകൈയും നീട്ടിയാണ് മിനിസ്ക്രീൻ പ്രേക്ഷകർ സ്വീകരിച്ചത്. സീരിയൽ ക്ലൈമാക്സ്‌ ഉടനെ ഉണ്ടാകുമെന്നിരിക്കെ താരങ്ങളുടെ തമ്മിലടി കാരണം പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് വാനമ്പാടിയിൽ വില്ലത്തി വേഷം ചെയ്യുന്ന സുചിത്ര.

ദേവി വേഷങ്ങളിൽകൂടി ശ്രദ്ധിക്കപ്പെട്ട താരം വില്ലത്തിയായി എത്തിയതും പ്രേക്ഷകർ സ്വീകരിച്ചിരുന്നു. ബാലതാരമായി അഭിനയ ജീവിതത്തിൽ എത്തിയ താരം വാനമ്പാടി സീരിയൽ നിർത്താൻ പോകുന്ന കാര്യം വെളിപ്പെടുത്തുകയാണ്. 1000 എപ്പിസോഡിൽ നിർത്താനായിരുന്നു ആദ്യം പ്ലാനെന്നും എന്നാൽ അത്രയും എപ്പിസോഡ് നീട്ടുന്നതിനോട് ചാനലിനും പ്രേക്ഷകർക്കും താല്പര്യമില്ലായിരുന്നുവെന്നും താരം പറയുന്നു.

300 എപ്പിസോഡ് വരെ കാര്യങ്ങൾ സ്മൂത്തായി മുന്നോട്ട് പോയെങ്കിലും പിന്നീട് ആർട്ടിസ്റ്റുകൾക്ക് ഇടയിൽ തന്നെ ഐക്യമില്ലാതെ മാറിയെന്നും ആ ക്ലാഷിന് ശേഷം ആർട്ടിസ്റ്റുകളെ ടെക്‌നിക്കലി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ലെന്നും സുചിത്ര പറയുന്നു. ഓരോ പ്രശനങൾ ഉണ്ടായെന്നും അത് പരിഹരിക്കാൻ അണിയറ പ്രവർത്തകർ ഏറെ ബുദ്ധിമുട്ടി.

താൻ ഉൾപ്പടെയുള്ള സംഭവങ്ങൾ ഉണ്ടായെന്നും എന്നാൽ കാരണം എന്തെന്ന് ചോദിച്ചാൽ അറിയില്ലെന്നും താരം പറയുന്നു. എല്ലാവർക്കും പരമ്പര നിർത്തണമെന്ന് ആഗ്രഹമുണ്ടെങ്കിൽ നിർത്താമെന്നും എന്നാൽ അപ്പോൾ എല്ലാവരും കോംപ്രമൈസായി പ്രശനങ്ങൾ അവിടെകൊണ്ട് അവസാനിപ്പിക്കണമെന്ന് നിർമാതാവ് ഒടുവിൽ ആവിശ്യപെട്ടെന്നും സുചിത്ര വെളിപ്പെടുത്തുന്നു. പിന്നീടും പ്രശനങ്ങളും കോറോണയുമൊക്കെ വന്നപ്പോൾ നിർമ്മാതാക്കൾ ഡെസ്പയെന്നും അങ്ങനെ പരമ്പര നിർത്തിയെന്നും സുചിത്ര കൂട്ടിച്ചേർത്തു.