വായില്‍ അടിവസ്ത്രം തിരുകി കെട്ടിയിട്ട് മണിക്കൂറുകളോളം പീഡിപ്പിച്ചു ; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരായ എഫ്.ഐ.ആറിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

കോവിഡ് പോസിറ്റീവായി ആംബുലൻസിൽ ചികിത്സ കേന്ദ്രത്തിലേക്ക് പോകുന്ന വഴി ആംബുലൻസ് ഡ്രൈവറിന്റെ പീ ഡനത്തിന് ഇരയായ യുവതിയുടെ വാർത്ത വന്നതിന് പിന്നാലെ പുതിയ ഒരു പീഡന വാർത്ത കൂടി കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്‌. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയപ്പോൾ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ പീഡിപ്പിച്ചു എന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്.

ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടറായ പ്രദീപ്‌ കെട്ടിയിട്ട് യുവതിയെ പീഡിപ്പിച്ചു എന്നാണ് എഫ്ഐആറിൽ നൽകിയിരിക്കുന്നത്. ഒരു ദിവസത്തോളം യുവതിയെ കട്ടിലിൽ കെട്ടിയിട്ട ശേഷം വായിൽ അടിവസ്ത്രം തിരികിയ ശേഷം പല തവണകളായി പീഡിപ്പിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു. കുളത്തൂപുഴ സ്വദേശി യുവതിയാണ് ഇയാൾക്ക് എതിരെ പരാതി നൽകിയിരിക്കുന്നത്. രാത്രി നിരവധി തവണ ലൈംഗീക ബന്ധം നടത്തുകയും പ്രകൃതി വിരുദ്ധ ലൈംഗീക ബന്ധത്തിന് ശ്രമിക്കുകയും ചെയ്തു എന്നാണ് എഫ് ഐ ആർ ൽ പറയുന്നത്.

മലപ്പുറത് വീട് ജോലി ചെയ്തു വന്ന യുവതി കുളത്തൂപുഴയിൽ എത്തിയ ശേഷം ക്വറന്റൈനിൽ കഴിയുകയും പിന്നീട് പരിശോധനയിൽ കോവിഡ് നെഗറ്റീവ് സ്‌ഥിതീകരികയും ചെയ്തിരുന്നു. തുടർന്ന് നെഗറ്റീവ് സർട്ടിഫിക്കറ്റിനായി ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടറേ വിളിച്ചപ്പോൾ വീട്ടിലേക്ക് വരാനും തുടർന്ന് ഇ മാസം മൂന്നാം തീയതി രാത്രി മുഴുവൻ യുവതിയെ കെട്ടിയിട്ട് പീ ഡിപ്പിക്കുകയിരുന്നു.