വായ്പ്പ തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഓട്ടോറിക്ഷ തൊഴിലാളി ആത്മഹത്യ ചെയ്തു

തൃശൂർ : വായ്പ്പ തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഓട്ടോറിക്ഷ തൊഴിലാളി ആത്മഹത്യ ചെയ്തു. തൃശൂർ നല്ലങ്കര സ്വദേശി വിജയനാണ് മരിച്ചത്. മകന്റെ വിവാഹ ആവശ്യത്തിനായി എടുത്ത വായ്പ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ബാങ്കിൽ നിന്നും നോട്ടീസ് ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് മാനസികമായി തളർന്ന വിജയൻ ആത്മഹത്യ ചെയ്യുകയായിരുന്നു.

എട്ട് വർഷം മുൻപാണ് മകന്റെ വിവാഹം നടന്നത്. വിവാഹത്തിന്റെ ആവിശ്യങ്ങൾക്കായി ഒല്ലൂക്കര സഹകരണ ബാങ്കിൽ നിന്നും നാല് ലക്ഷം രൂപ വായ്പ്പയെടുത്തിരുന്നു. കൊത്തുപണി ജോലി ചെയ്തുവരികയായിരുന്ന മകൻ അസുഖ ബാധിതനായതിനെ തുടർന്ന് ജോലിക്ക് പോകാൻ കഴിയാതായതോടെ യാണ് വായ്പ തിരിച്ചടവ് മുടങ്ങിയത്.

  മുഖ്യമന്ത്രയും കുടുംബവുമായി താൻ ചർച്ച നടത്തിയിട്ടുണ്ട്, മുഖ്യമന്ത്രി അത് മറന്നെങ്കിലും ഓർമിപ്പിച്ചു കൊടുക്കാം ; സ്വപ്ന സുരേഷ്

വായ്പ തിരിച്ചടവ് മുടങ്ങിയതോടെ പലിശയും കൂട്ട് പലിശയുമടക്കം എട്ട് ലക്ഷത്തോളം രൂപ ബാധ്യത വർദ്ധിക്കുകയായിരുന്നു. ഈ മാസം 25 നകത്ത് പണമടയ്ക്കാനാണ് ബാങ്ക് നിർദേശിച്ചത്. അതിനിടയിൽ ബില്ല് അടക്കാത്തതിനെ തുടർന്ന് വീട്ടിലേക്കുള്ള വൈദ്യതി കണക്ഷൻ ഏത് നിമിഷവും വിച്‌ഛേദിക്കുന്ന അവസ്ഥയിലാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കുറച്ച് ദിവസമായി മാനസികമായി തളർന്ന നിലയിലാരുന്നു വിജയനെന്ന് വീട്ടുകാർ പറഞ്ഞു. വളർത്ത് നായയുടെ കഴുത്തിലെ ബെൽറ്റ് എടുത്ത് സ്വന്തം കഴുത്തിൽ കുരുക്കിയാണ് വിജയൻ ജീവനൊടുക്കിയത്.

Latest news
POPPULAR NEWS