വാരിയം കുന്നൻ എന്ന ചിത്രം ഉപേക്ഷിച്ചതായി സംവിധായകൻ ആഷിക് അബു

കൊച്ചി : വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൽ നിന്ന് പൃഥ്വിരാജ് പിന്മാറിയതിന് പിന്നാലെ പ്രോജക്ട് ഉപേക്ഷിച്ച് സംവിധായകൻ ആഷിക് അബു. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ചിത്രമാണ് ആഷിക് അബു ഉപേക്ഷിച്ചത്. ചിത്രത്തിൽ നിന്നും പ്രിത്വിരാജ് പിന്മാറിയതിന് പിന്നാലെയാണ് ആഷിക് അബുവും പിന്മാറിയിരിക്കുന്നത്.

ചിത്രം പ്രഖ്യാപിച്ചതിന് ശേഷം വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. ഹിന്ദു കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജിക്ക് നായക പരിവേഷം നൽകുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. പ്രതിഷേധം ശക്തമായതോടെ പൃഥ്വിരാജ് ചിത്രത്തിനോട് സഹകരിച്ചിരുന്നില്ല കഴിഞ്ഞ ദിവസം പിന്മാറിയതായി അറിയിക്കുകയും ചെയ്തു.

അതേസമയം പൃഥ്വിരാജിന്റെ പിന്മാറ്റമല്ല പ്രോജക്ട് ഉപേക്ഷിക്കാൻ കാരണമെന്നും നിർമ്മാതാവുമായുള്ള അഭിപ്രായ വ്യത്യാസമാണ് സിനിമ ഉപേക്ഷിക്കാൻ കാരണമെന്നും ആഷിക് അബു പറയുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാൾ നേരത്തെ തന്നെ ഇതിൽ നിന്നും പിന്മാറിയിരുന്നു.

Latest news
POPPULAR NEWS