വാളയാർ : വാളയാറിൽ രണ്ട് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം വീണ്ടും ചർച്ചയാകുന്നു. സിപിഎം നേതാക്കൾ ഉൾപ്പെടെ പ്രതികളായ കേസ് ദുർബലമാക്കി എന്ന ആരോപണവുമായി പെൺകുട്ടികളുടെ ‘അമ്മ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.
പോലീസ് തുടക്കം മുതൽ മുൻ വിധിയോടെയാണ് കേസ് അന്വേഷിച്ചതെന്നും. അതിനാൽ കേസ് ദുര്ബലമാക്കപ്പെട്ടെന്നും ‘അമ്മ പറയുന്നു. വാളയാർ കേസ് അന്വേഷണത്തിലെ വീഴ്ചകളെ പറ്റി അന്വേഷിക്കുന്ന കമ്മീഷനു മുന്നിലാണ് പെൺകുട്ടികളുടെ അമ്മ മൊഴി നൽകിയത്.