വാവ സുരേഷിനെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു

തിരുവനന്തപുരം: പാമ്പ് പിടുത്തത്തിനിടയിൽ അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രശസ്ത പാമ്പ് പിടുത്തക്കാരൻ വാവ സുരേഷിനെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു. കൊല്ലത്തു കിണറ്റിൽ കണ്ട അണലിയെ പുറത്തെടുക്കുമ്പോൾ വാവയ്ക്ക് അതിന്റെ കടിയേൽക്കുക ആയിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മെച്ചെപ്പെട്ടെന്നും തുടർന്ന് വീട്ടിലേക്ക് മടങ്ങിയെന്നും വാവ സുരേഷ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

നമസ്കാരം…

എന്റെ ആരോഗ്യനിലയിൽ മാറ്റമുള്ളതിനാൽ (21/02/2020) വൈകുന്നേരം 3.30യോടുകൂടി ആശുപത്രിയിൽ നിന്നും വീട്ടിലേയ്ക്ക് മാറുവാൻ കഴിഞ്ഞു. ഇതോടൊപ്പം ശ്രീ ഷൈലജ ടീച്ചർ,മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സൂപ്രണ്ട് ശ്രീ ഷർമ്മദ് സർ,എന്നെ പരിചരിച്ച ഡോക്ടർസ് മറ്റ്‌ എല്ലാ ഹോസ്പിറ്റലിൽ ജീവനക്കാർ എനിക്ക് വേണ്ടി പ്രാർത്ഥിച്ച എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരായിരം നന്ദി.
ശരീരകമായി അസ്വസ്ഥതകൾ ഒന്നും തന്നെ ഇല്ല. വിരളിലുള്ള മുറിവ് കരിഞ്ഞാൽ ഉടൻ ഞാൻ എന്റെ മേഖലയിൽ തുടരും.
ഏവർക്കും ശിവരാത്രി ആശംസകൾ നേരുന്നു.
സ്നേഹപൂർവ്വം
വാവ സുരേഷ്