Tuesday, January 14, 2025
-Advertisements-
KERALA NEWSവാവ സുരേഷിന് പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

വാവ സുരേഷിന് പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

chanakya news

കൊല്ലം: പ്രശസ്ത പാമ്പ് പിടുത്തക്കാരനും തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയുമായ വാവാ സുരേഷിനെ പാമ്പ് കടിച്ചു. തുടർന്ന് അദ്ദേഹത്തെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പത്തനാപുരത്ത് ഒരു വീട്ടിൽ കിണറ്റിൽ അകപ്പെട്ട അണലിയെ പുറത്തെടുക്കാനായി ഇറങ്ങിയപ്പോളാണ് അതിന്‍റെ കടിയേറ്റത്.

രാവിലെ 10:30 നാണ് സംഭവം നടന്നത്. കിണറ്റിൽ ഉണ്ടായിരുന്ന പാമ്പിനെ എടുത്തു പുറത്ത് എത്തിയപ്പോളാണ് വാവാ സുരേഷിന് അതിന്‍റെ കടിയേറ്റത്. വലതു കൈയ്യിലെ നാടുവിരലിനാണ് കടിയേറ്റത്. ഇതിനു മുൻപും നിരവധി തവണ വാവയെ പാമ്പ് കടിച്ചിട്ടുണ്ട്.