വാവ സുരേഷിന് വിദഗ്‌ധ ചികിത്സയ്ക്കായി എയിംസിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടിയുള്ള കാര്യങ്ങൾക്കായി വി മുരളീധരനോട്‌ ബന്ധപ്പെട്ടിട്ടിരുന്നെന്നു വി വി രാജേഷ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന് വിദഗ്ധ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റുന്നതിന് വേണ്ടിയുള്ള കാര്യങ്ങൾ കേന്ദ്രമന്ത്രി വി മുരളീധരനുമായി സംസാരിച്ചിരുന്നതായി ബിജെപി തിരുവനന്തപുരം ജില്ല പ്രസിഡന്റ് വി വി രാജേഷ്. തിരുവനന്തപുരത്തെ ഡോക്ടർമാരുടെ നിർദ്ദേശാനുരണം എന്തു സഹായവും ചെയ്യാൻ തയ്യാറാണെന്നും വി മുരളീധരൻ അറിയിച്ചതായും വി വി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

വി വി രാജേഷിന്റെ കുറിപ്പ് വായിക്കാം

വാവ സുരേഷിന്റെ ജീവൻ രക്ഷിക്കുവാൻ സാധ്യമാകുന്നതെല്ലാം ചെയ്യും. സുരേഷിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് എല്ലാ ദിവസവും അറിയുന്നുണ്ടായിരുന്നെങ്കിലും ഇന്നലെ രാത്രി മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ കടുത്ത ആശങ്കയുണ്ടാക്കിയതു കാരണം കൂടുതൽ ചികിത്സയ്ക്കായി AIMS ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് കൊണ്ട് പോകുന്നതിന്റെ സാധ്യതകൾ ആരായാൻ കേന്ദ്രമന്ത്രി ശ്രീ മുരളീധരൻജിയുമായി ബന്ധപ്പെട്ടു.തിരുവനന്തപുരത്തെ ഡോക്ടർമാരുടെ നിർദ്ദേശാനുസരണം എന്ത് സഹായവും ചെയ്യാമെന്ന് അദ്ദേഹമറിയിച്ചിട്ടുണ്ട്. ഞാനിന്ന് RMO യോട് സംസാരിച്ചപ്പോൾ വാവയുടെ ആരോഗ്യാവസ്ഥയിൽ പുരോഗതിയുണ്ടെന്നും, ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടെത്തന്നെ തുടർന്നാൽ മതിയെന്നും പറഞ്ഞു. എന്തായാലും വാവ സമൂഹത്തിന്റെ സ്വത്താണ്, സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ട് വരാൻ സാധ്യമായതെല്ലാം ചെയ്യും.

  പ്രവാസികളെ കേന്ദ്രസർക്കാരിന് എതിരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നതെന്ന് കെ സുരേന്ദ്രൻ

Latest news
POPPULAR NEWS