അണലിയുടെ കടിയേറ്റ് ആശുപത്രിയിൽ കഴിയുന്ന വാവ സുരേഷിന് വേണ്ടി വഴിപാടുകൾ നേർന്ന് ജനങ്ങൾ.
കേരളത്തിലെ വലിയ നാഗ ക്ഷേത്രമായ മണ്ണാറ ശാലയിലാണ് ആളുകൾ വാവ സുരേഷിന്റെ ആരോഗ്യ പുരോഗതിക്കായി വഴിപാടുകൾ നേരുന്നത്.
കഴിഞ്ഞ ദിവസമാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. ഇന്നലെ രാവിലെ പത്തനംതിട്ടയിൽ വച്ചായിരുന്നു സംഭവം. ഒരു വീട്ടിലെ കിണറ്റിൽ നിന്നും പിടിച്ച പാമ്പിനെ നാട്ടുകാർ കാണണമെന്ന് ആവിശ്വപെട്ടപ്പോൾ കുപ്പി തുറന്നതോടെ പാമ്പ് കയ്യിൽ കടിക്കുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും. 72 മണിക്കൂർ നിരീക്ഷണം ആവിശ്യമാണെന്നും ഡോക്ടർ പറഞ്ഞു.