വാൻ ലൈഫ് യാത്ര മയക്ക് മരുന്ന് കടത്താനോ ? ; ഇ ബുൾ ജെറ്റ് സഹോദരങ്ങൾ കേരളത്തിലേക്ക് മയക്ക് മരുന്ന് കടത്തിയതായി പൊലീസിന് സംശയം

കൊച്ചി : വാഹനം മോഡിഫിക്കേഷൻ ചെയ്തതുൾപ്പടെയുള്ള നിയലംഘനങ്ങൾക്ക് അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത ഈ ബുൾ ജെറ്റ് സഹോദരങ്ങൾ മയക്ക് മരുന്ന് കടത്തിയതായി സംശയം. കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്ന സംഘവുമായി പ്രതികൾക്ക് ബന്ധമുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും പോലീസ്. പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവിശ്യപ്പെട്ട് കോടതിയിൽ നൽകിയ ഹർജിയിലാണ് പോലീസ് സംശയം പ്രകടിപ്പിച്ചത്.

  നിയന്ത്രണം നഷ്ടപെട്ട ലോറി വർക്ക് ഷോപ്പിലേക്ക് ഇടിച്ച് കയറി ഇരുപത്തിലധീകം ഇരുചക്ര വാഹനങ്ങൾ തകർന്നു

ഇ ബുൾ ജെറ്റ് സഹോദരങ്ങൾ കഞ്ചാവ് ചെടി ഉയർത്തി പിടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ യുട്യൂബിൽ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. കഞ്ചാവ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രദർശിപ്പിക്കുന്നത് കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പോലീസ് പറയുന്നു. പോലീസിനെതിരെയും ആർക്കാരിനെതിരെയും നടന്ന സോഷ്യൽ മീഡിയ ആക്രമണങ്ങളിൽ പ്രതികൾക്ക് പങ്കുണ്ടോ എന്നും പരിശോചിക്കുമെന്നും പോലീസ്.

Latest news
POPPULAR NEWS