വികാസ് ദുബൈയുടെ വലംകൈ അമർ ദുബൈ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ലക്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഡിവൈഎസ്പി അടക്കമുള്ള 8 പോലീസുകാരെ വെടിവെച്ചു കൊലപ്പെടുത്തിയ വികാസ് ദുബൈയുടെ കൂട്ടാളികളിലെ ഒരാൾ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വികാസ് ദുബൈയുടെ വലംകയ്യായി അറിയപ്പെടുന്ന അമർ ദുബൈയാണ് ഹാമിർപൂരിൽവെച്ച് ഇന്ന് രാവിലെ സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പോലീസുകാരെ വെടിവച്ച് കൊലപ്പെടുത്തിയ സംഘത്തിൽ അമർ ദുബൈയും ഉണ്ടായിരുന്നതായി എഡിജിപി പ്രശാന്ത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. അമർ ദുബായ് ഹാമിർപൂരിൽ ഉണ്ടെന്നുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസിന്റെ സഹായം തേടുകയും പ്രദേശം പൂർണമായി അടയ്ക്കുകയും ചെയ്തു തുടർന്ന് നടന്ന തിരച്ചിലിനിടയിൽ പോലീസുകാർക്കെതിരെ വെടിയുതിർത്ത അമർ ദുബൈയ്ക്ക് നേരെ പോലീസ് വെടിവയ്ക്കുകയായിരുന്നു.

  പിറന്നാൾ ആഘോഷത്തിനിടെ കേക്കിൽ ലഹരി മരുന്ന് കലർത്തി 19 വയസുകാരിയെ പീഡിപ്പിച്ചു

തിരിച്ചുള്ള വെടിവെപ്പിൽ അമർ കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. 8 പോലീസുകാരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന കൂടിയായിരുന്നു അമർ ദുബൈ. ആക്രമണത്തിൽ എട്ട് പോലീസുകാർ കൊല്ലപ്പെടുകയും ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിലെ പ്രധാനിയായ വികാസ് ദുബൈയെ ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസിന് പിടികൂടാനായിട്ടില്ല.

Latest news
POPPULAR NEWS