വികാസ് ദുബൈ രക്ഷപ്പെടാൻ നടത്തിയ ശ്രമത്തിനിടയിൽ തലയ്ക്ക് വെടിയേറ്റു മ-രിച്ചു

ലക്‌നൗ: ഉത്തർപ്രദേശിലെ കൊടുംകു-റ്റവാളി വികാസ് ദുബൈയെ പോലീസ് വെടിവെച്ചു കൊ-ന്നു. മധ്യപ്രദേശിൽ നിന്നും അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശിലെ കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെടാൻ നടത്തിയ ശ്രമത്തിനിടയിലായിരുന്നു കൊ-ല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. വികാസ് ദുബൈയുടെ തലയ്ക്കാണ് വെടിയേറ്റത്. മധ്യപ്രദേശിൽ നിന്നും വികാസ് ദുബൈയെ പിടിച്ചശേഷം ഉത്തർപ്രദേശിലെ കാൺപൂരിലേക്ക് പോവുകയായിരുന്ന പോലീസ് ജീപ്പ് അപകടത്തിൽ പെടുകയായിരുന്നു. തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച വികാസ് ദുബൈയ്ക്ക് നേരെ പോലീസ് വെടിയുതിർക്കുകയായിരുന്നു.

Also Read  അറസ്റ്റിലായ ഷാരൂഖ് ടിക് ടോക് താരവും പബ്‌ജിയ്ക്ക് അടിമയും മോഡലും: പിതാവ് മയക്കുമരുന്ന്, കള്ളനോട്ട് കേസ് പ്രതി ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നു

വെടിയേറ്റതിനെ തുടർന്ന് സ്പോട്ടിൽ മര-ണപ്പെടുകയും ചെയ്തു. വികാസ് ദുബൈയെയും അനുയായികളെയും കഴിഞ്ഞദിവസം പിടിക്കുന്ന അതിനുവേണ്ടിയുള്ള ശ്രമത്തിനിടയിൽ അനുയായികൾ പോലീസിന് നേരെ വെടിവെക്കുകയായിരുന്നു. വെടിവെപ്പിനെ തുടർന്ന് ഒരു ഡിവൈഎസ്പി അടക്കം എട്ട് പോലീസുകാർ കൊ-ല്ലപ്പെട്ടിരുന്നു.