വിക്ടേഴ്‌സ് ചാനലിലൂടെ കുട്ടികൾക്ക് ഗണിതശാസ്ത്ര ക്ലാസെടുത്തു ശ്രദ്ധ നേടിയ അദ്ധ്യാപകൻ വീടിനു സമീപത്തെ തോട്ടിൽ വീണു മരിച്ചു

തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനലിലെ ഗണിതശാസ്ത്ര ക്ലാസ് എടുത്ത അദ്ധ്യാപകനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പന്നിയോട് സ്വദേശിയായ ബിനുകുമാറാണ് മ-രിച്ചത്. വിതുര ഗവ. യു പി സ്കൂളിലെ അദ്ധ്യാപകനായിരുന്നു അദ്ദേഹം. രാവിലെ വീടിന് സമീപത്തുള്ള തോട്ടിലാണ് മൃ-തദേഹം കണ്ടെത്തിയത്. വീട്ടിലേക്ക് പോകുന്ന വഴി കാൽവഴുതി തോട്ടിലേക്ക് വീണതാകാമെന്നാണ് കരുതുന്നത്. മൃത-ദേഹം കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃത-ദേഹം നടപടിക്രമങ്ങൾക്കായി ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്.

മര-ണത്തിൽ ദുരൂഹത ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജൂൺ നാലിന് വിക്ടേഴ്സ് ചാനലിൽ ഏഴാം ക്ലാസിലെ ഗണിത ശാസ്ത്രം പഠിപ്പിച്ചത് ബിനുകുമാർ ആയിരുന്നു. ഭാര്യ കൃഷ്ണപ്രിയ അദ്ധ്യാപിക നെടുമങ്ങാട് ദർശന സ്കൂൾ, മകൾ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ദേവനന്ദയാണ്.

Also Read  ഫുഡ് ഡെലിവറിയുടെ മറവിൽ സജാദ് മയക്ക് മരുന്ന് വിൽപ്പന നടത്തി, ഷഹനയെ മയക്ക് മരുന്ന് ഉപയോഗിക്കാൻ നിർബന്ധിച്ചു