വിജയശാന്തി വേണമെന്ന് മമ്മുട്ടി വിജയ ശാന്തി സമ്മതവും മൂളി പക്ഷെ സമയമായപ്പോൾ വിജയ ശാന്തി പിന്മാറി

മലയാള സിനിമയിൽ ഒരുപാട് ഹിറ്റുകൾ സമ്മാനിച്ചു ഇന്നും സൂപ്പർസ്റ്റാറായി മലയാള സിനിമ ലോകം ഭരിക്കുന്ന താര രാജാവാണ് മമ്മൂട്ടി. ഏത് റോളുകളും ചെയ്യാൻ കഴിവുള്ള താരം നിരവധി ദേശീയ സംസ്ഥാന അവാർഡുകൾ നേടി എടുത്തിട്ടുണ്ട്. കഥക്ക് അനുസരിച്ചു കഥാപാത്രം മാറുന്ന ആളാണ് മമ്മൂക്ക.

ഏത് വേഷങ്ങളെകാൾ നസ്രാണി വേഷങ്ങൾ മറ്റാരേക്കാളും അഭിനയിച്ചു തിളങ്ങുന്ന മമ്മൂട്ടി നിരവധി സിനിമകളിൽ അച്ചായൻ വേഷം ഇട്ടിട്ടുണ്ട് അത്തരത്തിൽ പ്രേക്ഷകർ ശ്രദ്ധിച്ച പടമായിരുന്നു കിഴക്കൻ പത്രോസ്. 1992 ൽ ഇറങ്ങിയ ഇ പടം സംവിധാനം ചെയ്തത് ടി എസ് സുരേഷ് ബാബുവാണ്.

തിയേറ്ററിൽ ഹിറ്റായ പടത്തിൽ മമ്മൂട്ടിയുടെ നിർദേശ പ്രകാരം തെന്നിന്ത്യൻ താരം വിജയശാന്തിയാണ് നിചയിച്ചിരുന്നത്. മമ്മൂട്ടിയുടെ ആവശ്യപ്രകാരം വിജയശാന്തിയെ സമീപിച്ച സംവിധായകനോട് ആ വേഷം ചെയ്യാൻ സമ്മതമാണ് എന്ന് വിജയശാന്തിയും അറിയിച്ചു എന്നാൽ ഷൂട്ടിംഗ് സമയം അടുത്തപ്പോൾ ഇ സിനിമയിൽ നിന്നും വിജയശാന്തി പിന്മാറി.

  തന്റെ കാമുകനെ അവതാരകയായ സുഹൃത്ത് തട്ടിയെടുത്തു ; തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് താരം

വിവാഹം തിരുമാനിച്ചതിലാണ് പിന്മാറുന്നതെന്നും എന്നാൽ മമ്മൂക്കയോട് മറ്റൊരു സിനിമയുടെ ഡേറ്റ് ക്ലാഷ് എന്ന് പറഞ്ഞാൽ മതിയെന്ന് സംവിധായകനോട്‌ വിജയശാന്തി സംവിധായനോട് പറയുകയിരുന്നു. വിജയശാന്തിക്ക് വേണ്ടി തയാറാക്കി വെച്ച വേഷം ചെയ്യാൻ തമിഴ് താരം രാധികയെ സമീപിച്ചു എങ്കിലും ഗർഭിണിയായതിനാൽ അവരും പിന്മാറുകയായിരുന്നു. ഒടുവിൽ ഉർവശിയാണ് ചാളമേരി എന്ന കഥാപാത്രം ഇ സിനിമക്ക് വേണ്ടി ചെയ്തത്. ഒരുപാട് അഭിനന്ദനങ്ങളും അവസരങ്ങളും ഇ വേഷത്തിന് ശേഷം ഉർവശിയെ തേടി വന്നു.

Latest news
POPPULAR NEWS