ചെന്നൈ: ആദായ നികുതി വകുപ്പ് തമിഴ് സിനിമാതരം വിജയിയുടെ വസതിയിൽ നടത്തിയ തിരച്ചിലിൽ 65 കോടി രൂപയും മറ്റു രേഖകളും കണ്ടെടുത്തിരുന്നു. ഇതിനു പിന്നാലെ വിജയിയുടെ പുതിയ സിനിമയായ മാസ്റ്റേഴ്സിന്റെ ലൊക്കേഷനിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ എത്തി.
സിനിമയുടെ ഷൂട്ടിംഗ് അനുവദിക്കില്ലെന്നും ബിജെപി പ്രവർത്തർ മുദ്രാവാക്യം മുഴക്കി. അതീവ സുരക്ഷയുള്ള സ്ഥലത്ത് സിനിമയുടെ ഷൂട്ടിംഗ് അനുവദിക്കില്ലെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു. നെയ്‌വേലിയിലുള്ള ലിഗ്നൈറ്റ് കോർപറേഷൻ പ്ലാന്റിലാണ് മാസ്റ്റേഴ്സ് സിനിമയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നത്.