തമിഴ് സിനിമ താരമായ വിജയ് ജോസഫിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടു എം എൽ എയായ പ്വ അൻവർ. അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിജയ്‌യുടെ മെർസൽ എന്ന സിനിമയുടെ പോസ്റ്ററും പങ്കുവെച്ചു കൊണ്ടാണ് പിന്തുണയുമായി എത്തിയത്.
വിജയിയുടെ പിതാവിന്റെ പേര് ഉച്ചരിച്ചുകൊണ്ടാണ് എം എൽ എ പി വി അൻവർ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരെത്തെ വിജയ് കേന്ദ്രസർക്കാർ നടപ്പാക്കിയ നോട്ട് നിരോധനം, ജി എസ് ടി ഇതിനെയെല്ലാം പരിഹസിച്ചു കൊണ്ടു സിനിമയിൽ ഡയലോഗ് പറഞ്ഞിരുന്നു. അന്ന് വിജയിയെ വിമർശിച്ചുകൊണ്ട് അദേഹത്തിന്റെ പിതാവിന്റെ പേരു ചിലർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനെ ഒരു വിഭാഗം ആളുകൾ എതിരിത്തിരുന്നു. വിജയ് തന്റെ ഐഡന്റിറ്റി മറയ്ക്കാൻ വേണ്ടിയുള്ള ശ്രമാണ് പേരിന്റെ കൂടെയുള്ള പിതാവിന്റെ പേര് മറച്ചു വെയ്ക്കുന്നതെന്നുമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ചരിത്രത്തെ മാറ്റി മറിക്കും..
എതിർ ശബ്ദങ്ങളെ അടിച്ചമർത്തും..
നിലപാടുകൾ വിളിച്ച് പറഞ്ഞ നാൾ
മുതൽ അവർ വേട്ടയാടൽ തുടങ്ങി..
മെർസ്സൽ എന്ന ചിത്രം ദ്രാവിഡമണ്ണിൽ ബി.ജെ.പിയുടെ വളർച്ചയ്ക്ക് അത്രമാത്രം തടയിട്ടിട്ടുണ്ട് എന്ന് വ്യക്തം..
സി.ജോസഫ് വിജയ്ക്ക് ഐക്യധാർഢ്യം
ചരിത്രത്തെ മാറ്റി മറിക്കും..എതിർ ശബ്ദങ്ങളെ അടിച്ചമർത്തും..നിലപാടുകൾ വിളിച്ച് പറഞ്ഞ നാൾ മുതൽ അവർ വേട്ടയാടൽ…
PV ANVAR यांनी वर पोस्ट केले बुधवार, ५ फेब्रुवारी, २०२०