വിജയ് പാതി വഴിയിൽ ഉപേക്ഷിച്ച ചിത്രത്തിൽ പിന്നെ നായകനായത് സൂര്യ ; നേടിക്കൊപ്പമുള്ള പഴയ ചിത്രം വൈറലാകുന്നു

തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകർ ഉള്ള ഒരു നടനാണ് വിജയ്. ഒരു അന്യഭാഷ നടന് ഉള്ളതിൽ വച്ചു ഏറ്റവും കൂടുതൽ മലയാളി ആരാധകർ ഉള്ളതും വിജയ്ക്ക് തന്നെയാണ്. അച്ഛനും സംവിധായകനുമായ ചന്ദ്രശേഖറിന്റെ സിനിമകളിൽ ബാലതാരമായിട്ടാണ് വിജയിയുടെ സിനിമ ജീവിതം തുടങ്ങുന്നത്. ‘നാളൈയ തീർപ്പ്’ എന്ന 1992 ൽ പുറത്തിറങ്ങിയ സിനിമയാണ് വിജയ് നായകനായി അരങ്ങേറ്റം കുറിച്ച തമിഴ് സിനിമ. എന്നാൽ വിജയിയുടെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു വിക്രമൻ സംവിധാനം ചെയ്‌ത 1996 ൽ പുറത്തിറങ്ങിയ ‘പൂവേ ഉനക്കകൈ’. ചിത്രം വമ്പൻ ഹിറ്റ്‌ ആയി മാറിയതോടെ വിജയിയെ നായകനാക്കി വിക്രമൻ 2001ൽ ‘ഉന്നൈ നിനത്തു’ എന്ന സിനിമ പ്രഖ്യാപിച്ചത് അക്കാലത്തു വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

അക്കാലത്തു തമിഴിൽ തിളങ്ങി നിക്കുന്ന ലൈല ആയിരുന്നു നായിക, എന്നാൽ ചിത്രത്തിന്റെ കഥയുടെ പേരിൽ വിജയിയും സംവിധായകനും തമ്മിൽ ഉണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ വിജയ് സിനിമയിൽ നിന്നും പിന്മാറി. ഇതിനോടകം കാതലുക്ക് മര്യാദൈ, തുള്ളാത മനവും തുള്ളും, ഖുഷി എന്നീ സൂപ്പർ ഹിറ്റുകളിലൂടെ വിജയ് മുൻനിര നായകൻ എന്ന പദവിയിൽ എത്തിയിരുന്നു. അതോടെ വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രം അഭിനയിച്ച സൂര്യയെ നായകനാക്കി വിക്രമൻ സിനിമ പൂർത്തിയാക്കി. സിനിമ ബേധപ്പെട്ട വിജയവും നേടി. അന്ന് സിനിമയ്ക്കു വേണ്ടി വിജയിയും ലൈലയും തമ്മിൽ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്. ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ, നായിക ലൈലയോടൊപ്പം ആദ്യം വിജയിയും, പിന്നീട് സൂര്യയും ഏറെക്കുറെ ഒരേ തരത്തിലുള്ള കോസ്റ്റ്യൂം ധരിച്ച് അഭിനയിച്ചിരിക്കുന്ന ചിത്രങ്ങൾ ആണത്. എന്നാൽ ഈ കാര്യങ്ങൾ അറിയാത്ത പുതുതലമുറ ആരാധകർക്കിടയിൽ ഈ രംഗങ്ങൾ കൗതുകമുണർത്തിയിരിക്കുകയാണ്.