വിടാതെ പോലീസ് ; ഇ ബുൾ ജെറ്റ് സഹോദരന്മാർക്കെതിരെ വീണ്ടും പോലീസ് കേസെടുത്തു

കണ്ണൂർ : യാത്ര വ്‌ളോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരന്മാരെ പിന്തുണച്ച് സോഷ്യൽ മീഡിയവഴി കലാപത്തിന് ആഹ്വാനം ചെയ്തവർക്കെതിരെ പോലീസ് കേസെടുത്തു. സർക്കാർ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്. ഇ ബുൾ ജെറ്റ് സഹോദരങ്ങൾ അറസ്റ്റിലായതിന് പിന്നാലെ നിരവധിപേർ സോഷ്യൽ മീഡിയയിൽ പ്രകോപന-പരമായ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.

പോലീസിനെതിരെയും,മോട്ടോർ വാഹന വകുപ്പിനെതിരെയും വ്യാപക വിമർശനമാണ് അറസ്റ്റിന് ശേഷം ഉയർന്ന് വന്നത്. അതേസമയം ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്കെതിരെ പോലീസ് വീണ്ടും കേസെടുത്തു. കലാപത്തിന് ആഹ്വാനം ചെയ്യൽ,പ്രകോപനം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങൾ ചാർത്തിയത് കേസെടുത്തത്. കഴിഞ്ഞ ദിവസം ഇ ബുൾ ജെറ്റ് യൂട്യൂബ് ചാനലിൽ തങ്ങളെ മാഫിയ സംഘം കുടുക്കിയതാണെന്ന് വെളിപ്പെടുത്തി ഇവർ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

  അടപടലം പൂട്ടാനൊരുങ്ങി അധികൃതർ ; ഇ ബുൾ ജെറ്റ് വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ധാക്കി, യൂട്യൂബ് ചാനൽ മരവിപ്പിക്കാനും നടപടി

Latest news
POPPULAR NEWS