വിദേശത്തു കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ കൂടുതൽ മുൻഗണന സാധാരണ തൊഴിലാളികൾക്ക് നൽകണമെന്ന് പ്രധാനമന്ത്രി

ഡൽഹി: കൊറോണ വൈറസ് പടരുന്നത് കാരണം നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വിദേശത്ത് കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കുവാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ സാധാരണ തൊഴിലാളികൾക്ക് വേണം കൂടുതൽ മുൻഗണന നൽകുവാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. പ്രവാസികളെ ഘട്ടം ഘട്ടമായി നാട്ടിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യുവാനാണ് പ്രധാനമന്ത്രി അധികൃതർക്ക് നിർദേശം നൽകിയിട്ടുള്ളത്.

പ്രധാനമന്ത്രിയുടെ നിർദേശമനുസരിച്ചു ദിവസ വേതനത്തിൽ ജോലി ചെയ്യുന്നവരെയാകും ആദ്യം നാട്ടിലേക്ക് എത്തിക്കുക. കൂടാതെ രണ്ടാമത് വിദ്യാർത്ഥി കളെ നാട്ടിലെത്തിക്കും. എന്നാൽ മറ്റു ആവശ്യങ്ങൾക്കും വിനോദ യതാരാ കാര്യങ്ങൾക്കും മറ്റുമായി പോയിട്ടുള്ളവരെ ഇതിനു ശേഷം മാത്രമേ നാട്ടിലേക്ക് എത്തിക്കുകയുള്ളു.