കേളകം : സ്വയം തൊഴിൽ സംരഭത്തിനായി വായ്പ ലഭിച്ചില്ല യുവാവ് ആത്മഹത്യ ചെയ്തു. പൂവത്തിൻചോല സ്വദേശി അഭിനന്ദ് നാഥ് (24) ആണ് ആത്മഹത്യ ചെയ്തത്. സ്വയം തൊഴിൽ സംഭരഭത്തിനായി നിർമ്മിച്ച ഷെഡിലാണ് അഭിനന്ദ് തൂങ്ങി മരിച്ചത്.
കമ്പിവേലി യൂണിറ്റ് നിർമാണത്തിനായി അഭിനന്ദ് വായ്പ്പക്ക് അപേക്ഷ നൽകിയിരുന്നു. വായ്പ്പ ലഭിക്കുമെന്ന വിശ്വാസത്തിൽ കൈയിലുണ്ടായിരുന്ന പണമുപയോഗിച്ച് കമ്പിവേലി നിർമാണത്തിന് ആവിശ്യമായ ഷെഡ് പണിയുകയും ചെയ്തിരുന്നു. എന്നാൽ വായ്പ്പ നൽകാൻ ബാങ്ക് തയ്യാറായില്ലെന്നും ബാങ്ക് അധികൃതർ രൂക്ഷമായി പെരുമാറിയതായും അഭിനന്ദ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
നേരത്തെ വിദേശത്ത് പോകുകയും ഏജന്റ് തട്ടിപ്പിൽ കുടുങ്ങി പണം നഷ്ട്ടപെടുകയും ചെയ്തിരുന്നു. അഭിനന്ദ് ആറു മാസം മുൻപാണ് അഭിനന്ദ് വിവാഹിതനായത്. വിവാഹത്തിന് ശേഷമാണ് സ്വയം തൊഴിൽ സംഭരംഭം തുടങ്ങാൻ അഭിനന്ദ് തീരുമാനിച്ചത്. ജീവിതം കരയ്ക്കടുപ്പിക്കാനുള്ള അവസാന ശ്രമമവും പരാജയപ്പെട്ടതോടെയാണ് അഭിനന്ദ് ജീവിതം അവസാനിപ്പിച്ചത്.