വിദേശ യാത്ര, നിശാപാർട്ടികൾ എന്നിവയിൽ സ്വപ്‍നയ്ക്ക് ഒപ്പം പങ്കെടുത്തത് സൗഹൃദത്തിന്റെ പുറത്തെന്ന് ശിവ ശങ്കരൻ

സ്വർണക്കടത്ത് കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത സ്വപ്‍നയ്ക്ക് പിന്നിൽ ഉന്നതരുടെ കൈകളുണ്ടെന്ന് നേരത്തെ വിമർശനമുയർന്നിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ അടുത്ത ബന്ധവും വാർത്തയായി മാറിയിരുന്നു. ഇരുവരും ഒരുമിച്ചുള്ള യാത്രകളും നിശാപാർട്ടിക്കൾക്കും എതിരെ ചോദ്യം ഉയർന്നതോടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കറിനെ മുഖ്യമന്ത്രി ഇടപെട്ടു മാറ്റിയിരിന്നു.

കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറാണ് എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്തത്. കസ്റ്റംസ് പിടിയിലായ ഒന്നാം പ്രതി സരിത്തിനെ പരിചയപ്പെട്ടത് സ്വപ്‍ന വഴിയാണെന്നും എന്നാൽ തനിക്ക് സന്ദീപിനെ അറിയില്ല എന്നുമാണ് ശിവശങ്കർ മൊഴി നൽകിയത്. താൻ ഇതുവരെ ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്തിട്ടില്ലന്നും സ്വപ്‍ന സരിത്ത് എന്നിവർക്ക് കള്ളക്കടത്തുള്ള കാര്യം തനിക്ക് അറിയില്ലന്നുമാണ് ശിവശങ്കർ പറയുന്നത്.

  ജീവനക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി, ഭർത്താവിന് നൽകുമെന്ന് ഭീഷണി ; തൃപ്പൂണിത്തുറയിൽ കടയുടമ അറസ്റ്റിൽ

വേറെ ജോലികൾ ഉണ്ടോയെന്ന കാര്യം തിരക്കിയിട്ടില്ലന്നും ശിവ ശങ്കർ പറയുന്നു. എന്നാൽ സ്വപ്നയുമായി ഇയാൾ സ്ഥിരം ഫോണിൽ ബന്ധപ്പെടാറുണ്ടെന്നും ഫോൺ പിടിച്ചു വാങ്ങിയ എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഇവർ തമ്മിൽ സംസാരിച്ചതും ശിവശങ്കറിന് സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്നും ഫോൺ വിദഗ്ദ്ധ പരിശോധന നടത്തുന്നതിൽ കൂടി കണ്ടെത്താമെന്ന കണക്ക് കൂട്ടലിലാണ് എൻഐഎ ഉദ്യോഗസ്ഥർ.

Latest news
POPPULAR NEWS