കണ്ണൂർ: കേരള വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ നാഴികക്കല്ലാണ് ഓൺലൈൻ വിദ്യാഭ്യാസമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൂത്തുപറമ്പിൽ നിർധനരായ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിന്റെ ഭാഗമായി ടിവി വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വൈദ്യുതി സൗകര്യമില്ലാത്ത കുട്ടികളുടെ വീട്ടിൽ അടിയന്തരമായി അതിനു വേണ്ട നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതർ ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വനിതാ ശിശു വികസന വകുപ്പിന്റെ സഹായത്തോടുകൂടി വിക്ടേഴ്സ് ചാനലിൽ തുടങ്ങിയ കിളിക്കൊഞ്ചൽ പരിപാടിയിലൂടെ കുട്ടികളുടെ വ്യക്തിവികാസം എങ്ങനെയൊക്കെ വളർത്താൻ സാധിക്കുമെന്നുള്ള കാര്യം രക്ഷകർത്താക്കളും മനസ്സിലാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കൂത്തുപറമ്പിൽ 150 ഓളം ടിവിയുടെ വിതരണം നടത്തി. കൂത്തുപറമ്പ് നഗരസഭ ഹാളിൽ നടന്ന പരിപാടിയിൽ ആരോഗ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി എം സുരേന്ദ്രൻ പാനൂർ എഇഒ സി കെ സുനിൽകുമാർ ടിവി കൈമാറി. പരിപാടിക്ക് കൂത്തുപറമ്പ് നഗരസഭ ചെയർമാൻ എം സുകുമാരൻ അധ്യക്ഷത വഹിച്ചു.