വിദ്യാർത്ഥികൾക്ക് ടിവി, മൽസ്യ തൊഴിലാളികൾക്ക് വല: കോവിഡ് കാലത്ത് പാവങ്ങൾക്ക് വീണ്ടും തണലായി സന്തോഷ്‌ പണ്ഡിറ്റ്

സിനിമയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു ശതമാനവും പാവങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്ന മലയാളികളുടെ മിന്നും താരമാണ് സന്തോഷ് പണ്ഡിറ്റ്. ഈ കോവിഡ് കാലത്ത് സന്തോഷ് നിരവധി നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ, നിർധനരായ വീട്ടിലെ സ്ത്രീകൾക്ക് തയ്യൽ മെഷീൻ, വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടിവി തുടങ്ങിയ കാര്യങ്ങൾ നൽകി സഹായിച്ചിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി അദ്ദേഹം വയനാട് മേഖലയിൽ നിരവധി നിർധന കുടുംബങ്ങളെയാണ് സഹായിച്ചത്.

ഇപ്പോളിതാ അദ്ദേഹം മലപ്പുറത്തും പാലക്കാട് മേഖലയിലും സഹായഹസ്തവുമായി വീണ്ടും എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ സഹായം സന്തോഷപൂർവ്വം ഏറ്റുവാങ്ങുന്ന കുടുംബങ്ങളെ സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ കാണാൻ സാധിക്കും. ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയും കുറിപ്പും വായിക്കാം…

Dear facebook family,കുറച്ചു ദിവസത്തിന് ശേഷം ചില കുഞ്ഞു ചാരിറ്റിയുമായ് ഞാ൯ വീണ്ടും രംഗത്തിറങ്ങി
ട്ടോ. മലപ്പുറം ജില്ലയിലെ താനൂ൪ മത്സ്യ ബന്ധന മേഖലയില് ആ തൊഴില് സ്വീകരിച്ച ചില൪ക്ക് വല നല്കി. മത്സ്യ ബന്ധനത്തിന് ഇടയില് മരണപ്പെട്ട ഒരാളുടെ മക്കള്ക്ക് online പഠനത്തിനായ് TV നല്കി. നടക്കുവാ൯ പ്രയാസമുള്ള ഒരാള്ക്ക് walking stick ഉം, അവിടെ ഉന്നത വിജയം നേടിയ കുട്ടികളെ നേരില് പോയ് അഭിനന്ദിച്ചു.
പാലക്കാട് ജില്ലയിലെ ചെറുപ്പുളശ്ശേരിയിലെ ഒരു പാവപ്പെട്ട കുടുംബത്തിന് ആ വാ൪ഡിലെ മെമ്പറുടെ ആവശ്യപ്രകാരം TV നല്കി. വയനാട് ജില്ലയിലെ ചില ഓട്ടോ തൊഴിലാളികള്ക്ക് ചെറിയ സഹായം ചെയ്തു.
എന്ടെ പര്യടനം തുടരുന്നു.

  അതൊക്കെ പാപമായാണ് തോന്നുന്നതെങ്കിൽ നിങ്ങൾ വിവാഹം കഴിക്കരുത്

(നന്ദി ..താനൂരിലെ പുതിയ കടപ്പുറം പ്രവാസി കൂട്ടായ്മയിലെ സുഹൃത്തുക്കളായ – K മൊയ്തീൻ ജി – CP. യാസർ ജി – SP ഫഹദ് ജി- KP.ബഷീർ ജി – KP ഫൈസൽ ജി- KP അഫ്സൽ ജി – KPദിറാർ ജി – CP റാസിഖ് ജി -KK ഫഹദ് ജി – SP ഷഹാസ് ജി -BP ഫൈസൽ ജി. – തുടങ്ങി താനൂർ പുതിയ കടപ്പുറത്തെ നല്ലവരായ മൽസ്യതൊഴിലാളി സുഹൃത്തുക്കൾ – പ്രദേശത്തെ കാരണവന്മാർ, അനു ജി, ജിഷ്ണു ജി, ഹരീഷേട്ട൯ എല്ലാവർക്കും നന്ദി -)

Latest news
POPPULAR NEWS