വിദ്യാർത്ഥിനികളെ കാണാനില്ല, പാലക്കാട് നഗരത്തിലൂടെ സഹപാഠികൾക്കൊപ്പം നടക്കുന്ന ദൃശ്യം പൊലീസിന് ലഭിച്ചു ; അന്വേഷണം ഊർജിതമാക്കി

പാലക്കാട് : പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥിനികളെ കാണാതായതിൽ ദുരൂഹത ഏറുന്നു. ആലത്തൂരിൽ നിന്നും കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. പതിനാല് വാസയുകാരികളായ സഹോദരിമാരെ കഴിഞ്ഞ ബുധനാഴ്ചയാണ് കാണാതായത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ ഗോവിന്ദപുരം ചെക്ക്പോസ്റ്റ് കടന്നതായി പൊലീസിന് സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

അതേസമയം കാണാതായ വിദ്യാർത്ഥികൾക്കൊപ്പം ഇവരുടെ സഹപാഠികളായ മേലാർകോട് സ്വദേശി അഫ്സൽ മുഹമ്മദ്. ചുണ്ടക്കാട് സ്വദേശി അർഷാദ് എന്നിവരെയും കാണാതായിട്ടുണ്ട്. ഇവർ പാലക്കാട് നഗരത്തിലൂടെ ഒരുമിച്ച് നടക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വിദ്യാർത്ഥിനികളിൽ ഒരാളുടെ കയ്യിൽ മൊബൈൽ ഫോൺ ഉണ്ടെങ്കിലും കണാതായതിന് ശേഷം മൊബൈൽ സ്വിച്ച് ഓഫ് ആണ്.

  ആരാണ് റസിയുണ്ണി ? ശിവശങ്കർ സ്വർണക്കടത്ത് കേസ് സംബന്ധിച്ച് വാട്സാപ്പ് ചാറ്റ് നടത്തിയതായി വിവരം

പെൺകുട്ടികളുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടത്തി വരികയാണ്. സഹോദരിമാരായ പെൺകുട്ടികൾക്ക് വീട് വിട്ടിറങ്ങാനുള്ള കാരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

Latest news
POPPULAR NEWS