കൊല്ലം : ഉത്രവധകേസിൽ കോടതി വിധി വന്നതിന് പിന്നാലെ എതിർപ്പ് പ്രകടിപ്പിച്ച് ഉത്രയുടെ മാതാവ് മണിമേഖല. വിധിയിൽ തൃപ്തരല്ലെന്നും അപ്പീൽ പോകുന്നതിനെ കുറിച്ച് ആലോചിക്കും. മണിമേഖല മാധ്യമങ്ങളോട് പറഞ്ഞു. ഉത്തരവധകേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് അമ്മയുടെ പ്രതികരണം.
കോടതിയെ വിധിയെ മാനിക്കുന്നു എന്നാൽ പരമാവധി ശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും വിധിക്കെതിരെ അപ്പീൽ പോകുന്ന കാര്യം ആലോചിക്കുമെന്നും അവർ വ്യക്തമാക്കി. കോടതി നടപടികൾ അതിന്റെ വഴിക്ക് നടക്കട്ടെയെന്നും വിധിയിൽ തൃപതരല്ലെന്നും ഉത്രയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.