വിനോദയാത്രയ്ക്കിടെ ബസിനകത്ത് വെച്ച് ഒന്നാം ക്ലാസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച അധ്യാപകന് ശിക്ഷ വിധിച്ച് കോടതി

കുന്നംകുളം : വിനോദയാത്രയ്ക്ക് പോയ ഒന്നാം ക്ലാസുകാരിയെ ബസിനകത്ത് വച്ച് ലൈംഗീകമായി പീഡിപ്പിച്ച അധ്യാപകനെ ഇരുപത്തി ഒൻപതര വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ച് കോടതി. പാറവട്ടി പുതുമനശ്ശേരിയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകനായിരുന്ന നിലമ്പൂർ സ്വദേശി അബ്ദുൽ റഫീക്കിനെയാണ് കോടതി കോടതി ശിക്ഷിച്ചത്.

ഒൻപത് വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയി തിരിച്ചെത്തിയ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ആന്തരികാവയവങ്ങൾക്ക് പരിക്ക് പറ്റിയതും പരിശോധനയിൽ കണ്ടെത്തി തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

  യൂണിയൻ പിടിക്കാൻ കെഎസ്‌യു പ്രവത്തകയെ എസ്എഫ്ഐ പ്രവർത്തകർ തട്ടികൊണ്ട് പോയി

Latest news
POPPULAR NEWS