വിപണിയെ ഞെട്ടിക്കാൻ പോകോ എഫ് 2 പ്രൊ എത്തുന്നു

പോകോ എഫ് 1 സീരിയസിന് പിന്നാലെ എത്തുന്ന പതിപ്പാണ് (poco f2 pro) പോകോ എഫ് 2 പ്രൊ. മെയ്‌ 12 ന് വിപണിയിൽ എത്തുന്ന ഫോൺ വലിയ പ്രതിക്ഷകളാണ് നൽകുന്നത്. വിപണിയിൽ മെയ്‌ 12ന് എത്തുമെന്ന് കമ്പനിയുടെ ഔദ്യോഗിക ട്വിറ്ററിൽ കൂടിയാണ് അറിയിച്ചത്. കൂടാതെ ഫോണിന്റെ അവതരണം യൂട്യൂബ്, ഫേസ്ബുക്, ട്വിറ്റെർ എന്നിടങ്ങളിൽ ലൈവ് സ്ട്രീമിങ്ങും ഉണ്ടാകും.

  പേടിഎം നെ ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നും ഒഴിവാക്കി; ഗൂഗിളിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് പുറത്താക്കൽ

53000 രൂപയാണ് ഫോണിന്റെ വില എന്നാണ് റിപോർട്ടുകൾ. 5 ജി സാങ്കേതിക വിദ്യയും ഫോണിൽ പോകോ എഫ് 2 പ്രൊ നൽകുന്നുണ്ട്. രണ്ട് പതിപ്പുകളായി ഇറങ്ങുന്ന ഫോണിന് 6 ജിബി 8 ജിബി മോഡലുകളും ഉണ്ടാകും. ക്വൽക്കോം സ്നാപ്ഡ്രാഗൺ 865 പ്രൊസസറിലാകും ഫോൺ ഇറങ്ങുന്നത് എന്നാണ് സൂചന.

Latest news
POPPULAR NEWS