വിമത എംഎൽഎ മാരെ അയോഗ്യരാക്കാനുള്ള ഉദ്ധവ് താക്കറെയുടെ നീക്കം സുപ്രീം കോടതി തടഞ്ഞു

ന്യുഡൽഹി : വിമത എംഎൽഎ മാരെ അയോഗ്യരാക്കാനുള്ള ഉദ്ധവ് താക്കറെയുടെ നീക്കം സുപ്രീം കോടതി തടഞ്ഞു. ജൂലൈ പന്ത്രണ്ടാം തീയതി വരെ എംഎൽഎ മാരെ അയോഗ്യരാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. നിലവിൽ തൽസ്ഥിതി തുടരണമെന്നും സുപ്രീം കോടതി പറഞ്ഞു.

എംഎൽഎ മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കണമെന്നും സുപ്രീംകോടതി സർക്കാരിന് നിർദേശത്തെ നൽകി. ജൂലൈ പതിനൊന്നിന് കേസ് വീണ്ടും പരിഗണിക്കും. നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് മുൻപ് വിമത എംഎൽഎ മാരെ അയോഗ്യരാക്കനുള്ള നീക്കത്തിനെതിരെ വിമത എംഎൽഎ മാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

വിശ്വാസ വോട്ടെടുപ്പിന് മുൻപ് വിമത എംഎൽഎ മാർ ധാർമിക പരിശോധന നടത്തണമെന്നും തിരിച്ച് വരാൻ തയ്യാറായവരെ സ്വാഗതം ചെയ്യുന്നതായും ആദിത്യ താക്കറെ പറഞ്ഞു. തങ്ങളെ ചതിച്ച് പോയവർ ഇനി ഒരിക്കലും നിയമസഭ കാണില്ലെന്നും എംഎൽഎ മാർ പോയാലും അണികൾ ഞങ്ങക്കൊപ്പം കാണുമെന്നും ആദിത്യ താക്കറെ വ്യക്തമാക്കി.